ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്.
55 കാരിയായ മെലാനിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ലോകത്തെ അറിയിച്ചത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില.
ഓര്‍മ്മക്കുറിപ്പിന്‍റെ രൂപത്തിലുള്ളതായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെ കുറിച്ച് മെലാനിയ ഈ അടുത്ത് ആശങ്ക പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എഐയുടെ സഹായത്തോടെ ഇത്തരത്തില്‍ ഒരു നീക്കം.
ഓഡിയോ ബുക്ക് സംബന്ധിച്ച പോസ്റ്റിൽ മെലാനിയ കുറിച്ചത് ഇങ്ങനെയാണ്: “എന്റെ സ്വന്തം ശബ്ദത്തിൽ പൂർണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവരിച്ച മെലാനിയ – ദി എഐ ഓഡിയോബുക്ക് – നിങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ എനിക്ക് ബഹുമതി തോന്നുന്നു. പ്രസിദ്ധീകരണത്തിന്റെ ഭാവി ആരംഭിക്കട്ടെ''.
ഈ വർഷം അവസാനത്തോടെ ഒന്നിലധികം വിദേശ ഭാഷാ പതിപ്പുകൾ ലഭ്യമാകുമെന്നും വെബ്സൈറ്റ് കൂട്ടിച്ചേർക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്