മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA ) 2025 മെയ് 17ന് സൗത്ത് ബാരിംഗ്ടൺ ക്ലബ് ബാങ്ക്വറ്റ് ഹാളിൽ ഒരു പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു. എഞ്ചിനീയറിംഗ് സമൂഹത്തിൽ നിന്ന് ഏകദേശം 75 പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രസിഡന്റ് സന്ദേശത്തിൽ, റോബിൻ കെ. തോമസ് മീനയുടെ ദൗത്യം ഊന്നിപ്പറഞ്ഞു: 'മീനയിൽ, എഞ്ചിനീയർമാരെന്ന നിലയിലുള്ള നമ്മുടെ അനുഭവങ്ങളും, മൂല്യങ്ങളും, പ്രൊഫഷണലിസത്തിന്റെ ഒരു അനന്യമായ മേഖല സൃഷ്ടിക്കുന്നു. ഇതാണ് നമ്മെ ബന്ധിപ്പിക്കുന്ന ഒരു പ്രധാനഘടകവും. വെറും സാമൂഹിക പരിപാടികൾക്ക് മാത്രമായുള്ള ഒരു സംഘടനയല്ല മീന മറിച്ച് ആശയങ്ങളും അറിവും പങ്കുവെച്ച്, സഹകരിച്ച്, ഒരുമിച്ച് വളരാനുമുള്ള ഒരു വേദിയാണത്.'
വൈകന്നേരത്തെ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ രണ്ട് പ്രമുഖ അതിഥി സ്പീക്കേഴ്‌സ് ഉണ്ടായിരുന്നു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ഷണൽ പ്രൊഫസർ ഡോ. സുഹൈൽ റഹ്മാൻ, കമ്പ്യൂട്ടർ സയൻസ് മേഖലയിൽ ആദ്യകാല മലയാളി കുടിയേറ്റ എഞ്ചിനീയർമാർ നടത്തിയിട്ടുള്ള നിർണായക സംഭാവനകളെക്കുറിച്ച് ആകർഷകമായ അവതരണം നടത്തി.
മാവെൻ എജിഐയിലെ (Maven AGI) ഫൗണ്ടിംഗ് എഞ്ചിനീയറും എംഐടി (MIT) ബിരുദധാരിയുമായ അമോൽ ഭാവേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് അതിന്റെ യഥാർത്ഥ കഴിവുകൾ, ഭാവി സാധ്യതകൾ, വ്യാപകമായ സ്വീകാര്യതയിലെ പ്രധാന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വളരെ മൂല്യവത്തായ അറിവുകൾ പങ്കുവച്ചു.
ഈ പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം, MEANA കുടുംബാംഗമായ ബെറ്റ്‌സി ജേക്കബിന്റെ ആദ്യ പുസ്തകമായ 'ഫയർ അപ്പി'ന്റെ ( Fire Up) ഔദ്യോഗിക പ്രകാശനമായിരുന്നു. പരിപാടിയിൽ നിരവധി പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. എല്ലാ മലയാളി എഞ്ചിനീയർമാരെയും 2025 ജൂലൈ 5ന് നടക്കുന്ന സമ്മർ പിക്‌നിക്കിൽ പങ്കെടുക്കാൻ MEANA ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി റോബിൻ കെ. തോമസ് ([email protected]) അല്ലെങ്കിൽ ഈപ്പൻ കുരുവിള ([email protected]) എന്നിവരെ ബന്ധപ്പെടുക, അല്ലെങ്കിൽ https://meanausa.org സന്ദർശിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്