ഡാളസ് വാട്ടർ ബില്ലിംഗ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും ജനദ്രോഹ നടപടിയും നടക്കുന്നതായി റിപ്പോർട്ട്

JULY 1, 2026, 5:41 AM

ഡാളസ്: ഡാളസ് നഗരത്തിലെ പുതിയ വാട്ടർ ബിൽ പേയ്‌മെന്റ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും ജനദ്രോഹ നടപടിയും നടക്കുന്നതായി റിപ്പോർട്ട്. 'ദി ഡാളസ് മോണിംഗ് ന്യൂസ്' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഡാളസ് വാട്ടർ യൂട്ടിലിറ്റീസ് മുൻപ് പേയ്‌മെന്റ് പ്രോസസിംഗിനായി $750,000 (ഏഴര ലക്ഷം ഡോളർ) മാത്രമാണ് ചിലവഴിച്ചിരുന്നതെങ്കിൽ, പുതിയ സോഫ്റ്റ്‌വെയർ വന്നതോടെ ഇത് $7 മില്യൺ (70 ലക്ഷം ഡോളർ) ആയി കുതിച്ചുയർന്നു.

അതായത് ചിലവിൽ ഏകദേശം 700 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വൻ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സിറ്റി കൗൺസിൽ നീക്കം.

ക്രെഡിറ്റ്‌ഡെബിറ്റ് കാർഡ് ഇടപാട് ഫീസുകൾ ഉൾപ്പെടെയുള്ള തുക ഉപഭോക്താക്കളിൽ നിന്ന് തന്നെ ഈടാക്കാൻ (Recover) കഴിഞ്ഞ വർഷം സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് ഡ്രാഫ്റ്റ് വഴി ബില്ലടയ്ക്കുന്നവർക്ക് ഇപ്പോൾ 3 ശതമാനത്തിലധികം 'കൺവീനിയൻസ് ഫീ' ചുമത്തുന്നുണ്ട്.

vachakam
vachakam
vachakam

നഗരസഭയുടെ വീഴ്ച മൂലം ഉണ്ടായ ഭീമമായ തുക ജനങ്ങളിൽ നിന്ന് പിടിച്ചുപറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ സോഫ്റ്റ്‌വെയർ അടിയന്തിരമായി റദ്ദാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സ്വന്തം കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം സിറ്റി ഹാൾ പൊളിച്ചുമാറ്റി വാടകക്കാരാകാൻ നോക്കുന്ന കൗൺസിൽ ഭൂരിപക്ഷത്തിന്റെ മറ്റൊരു ജനവിരുദ്ധ തീരുമാനമാണിതെന്ന് നികുതിദായകർ ആരോപിക്കുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam