ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലടക്കം രണ്ടിടത്ത് കൂട്ടക്കുഴിമാടം

APRIL 16, 2024, 5:34 AM

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ വ്യോമ, കര ആക്രമണത്തില്‍ തകര്‍ന്ന അല്‍ഷിഫ ആശുപത്രിയില്‍ അടക്കം രണ്ടിടത്ത് കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളേയും കുഞ്ഞുങ്ങളേയും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഗാസ മുനമ്പിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും ചേര്‍ന്നാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആദ്യത്തേത് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയിലും രണ്ടാമത്തേത് ബൈത് ലാഹിയയില്‍ നിന്നുമാണ്. ബൈത് ലാഹിയയില്‍ നിന്ന് 20 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം പാലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീര്‍ത്ത് മറവ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായി അഴുകാത്ത മൃതദേഹങ്ങളായതിനാല്‍, അടുത്തിടെ മറവ് ചെയ്തതാകാനാണ് സാധ്യത. ശരീരത്തില്‍ മെഡിക്കല്‍ ബാന്‍ഡേജുകളും കത്തീറ്ററുകളും ഉള്ള നിലയിലാണ് ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ മൃതദേഹങ്ങള്‍.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടവര്‍ രോഗികളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു വൃദ്ധനും ഒരു സ്ത്രീയും 20 വയസുകാരനും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുമ്പിലാണ് ചിലര കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും വ്യക്തമാക്കി. ആളുകളെ കൊലപ്പെടുത്തുന്നതും കുഴിച്ചിടുന്നതും നേരില്‍ കണ്ടതായി മെഡിക്കല്‍ സ്റ്റാഫകള്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180ലധികം പേരെ പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam