വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 'ഭീകരതയെ നേരിടുന്നതിലും പ്രാദേശിക സ്ഥിരത നിലനിര്‍ത്തുന്നതിലും പാകിസ്ഥാന്റെ പങ്കാളിത്തത്തിന്' ഇഷാഖ് ദാറിനോട് റൂബിയോ നന്ദി പറഞ്ഞു. ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനെക്കുറിച്ചും ധാതു മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഉപ സംഘടനയായ ടിആര്‍എഫിനെ വിദേശ ഭീകര സംഘടനയായും (എഫ്ടിഒ) ആഗോള ഭീകര സംഘടനയായും (എസ്ഡിജിടി) യുഎസ് പ്രഖ്യാപിക്കുമെന്ന് റൂബിയോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് നേതാവുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം ഭീകരതയെ നേരിടാന്‍ സഹായിച്ചതിന് നന്ദി പറഞ്ഞത്. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം യുഎസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ പലതവണ ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന്‍ ഈ അവകാശവാദത്തെ അംഗീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്