ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP) 2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്, 2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് 5മണിവരെ കാസ്റ്റർ അവന്യുവിലുള്ള മാപ്പ് ബിൽഡിംഗിൽവച്ച് നടത്തപ്പെടുന്നു. (7733 Castor Ave #3615, Philadelphia, PA 19152)
വോട്ട് ചെയ്യാനുള്ള യോഗ്യത: ലൈഫ് ലോംഗ് മെമ്പർഷിപ്പ് നേടിയിട്ടുള്ള ആജീവനാന്ത അംഗങ്ങൾക്കും, അസോസിയേഷനുമായി ബന്ധപ്പെട്ട കുടിശ്ശികകൾ അടച്ചുതീർത്ത സ്ഥിര അംഗങ്ങൾക്കും മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.
അംഗത്വ പുതുക്കൽ സമയപരിധി: മാപ്പിൽ അംഗത്വം നേടിയിട്ടുള്ളവർ, അവരുടെ അംഗത്വ പുതുക്കലുകൾ 2025 നവംബർ 22ന് മുമ്പായി ചെയ്തു തീക്കേണ്ടതാണ്. 2024ൽ സജീവ അംഗത്വം നേടിയ അംഗങ്ങൾക്ക് മാത്രമേ 2025ലേക്ക് അംഗത്വം പുതുക്കാനുള്ള അർഹതയുണ്ടായിരിക്കുകയുള്ളു എന്നത് പ്രത്യേകം ഓർപ്പിക്കുന്നു.
നോമിനേഷൻ വിശദാംശങ്ങൾ: വിവിധ പൊസിഷനിലേക്കുള്ള നാമനിദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22, 2025 ശനിയാഴ്ച വൈകിട്ട് 5:00 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസാന തീയതി: ഡിസംബർ 4, 2025 വൈകിട്ട് 5മണി
എല്ലാ നാമനിദ്ദേശങ്ങളും തിരഞ്ഞെടുപ്പ് ഓഫീസർ ബിനു ജോസഫ് 267-235-4345,
അസിസ്റ്റന്റ് ഇലക്ഷൻ ഓഫീസർമാരായ അനു സ്‌കറിയ 267-496-2423, തോമസ് ചാണ്ടി 201-446-5027: ഇവരിൽ ആരുടെയെങ്കിലും പക്കൽ സമർപ്പിക്കേണ്ടതാണ് എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറി ലിജോ പി ജോർജ്ജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.
റോജീഷ് സാം സാമുവൽ, മാപ്പ് പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
