നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ജൂലൈ 3 മുതൽ 6 വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവെൻഷ (ശിവോഹം 2025)നു അരങ്ങുണരുമ്പോൾ അത് ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തൻ നാളുകളിലേക്കുള്ള ചുവടു വയ്പുകൾ ആയി തീരുന്നു. സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവും കലാപരവുമായ ചോദനകളെ തൊട്ടുണർത്തുന്ന അസംഖ്യം വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കും.
പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കൺവെൻഷനിൽ, ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി എന്നിവർ കൺവെൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും.
മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ. കലാമണ്ഡലം രചിതാ രവി (മോക്ഷ,മോഹിനിയാട്ടം സെഷൻ), രഞ്ജനി സൈഗാൾ (വീരാംഗന: വനിതാ ഫോറം സെഷൻ) വിവിധ നഗരങ്ങളിൽ നിന്നും നാടക അവതരണം, ഫാഷൻ ഷോ, കൾച്ചറൽ കോംപറ്റീഷൻ, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
വ്യക്തവും സുദൃഡവുമായ കാഴ്ചപ്പാടോടു കൂടി സമാരംഭിച്ച സംഘടന കുറഞ്ഞ കാലം കൊണ്ട് തന്നെ അമേരിക്കയുടെ പ്രവാസി സംഘടനാ രംഗത്ത് ഉറച്ച സാന്നിധ്യം ആയി കഴിഞ്ഞുവെന്നും ഈ കൺവെൻഷൻ അതിന്റെ ദൃഷ്ടാന്തം ആയി മാറും എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു. വനിതകൾക്കും യുവ ജനങ്ങൾക്കും മന്ത്ര നൽകുന്ന പ്രാധാന്യം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഊർജം പകരും എന്നും അദ്ദേഹം അറിയിച്ചു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്