ന്യൂയോര്‍ക്ക്: മാന്‍ഹാട്ടന്‍ നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് പ്രമുഖ സിനിമാ താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെടിവയ്പ് നടന്നപ്പോള്‍ പ്രമുഖ നടിമാരായ മെറില്‍ സ്ട്രീപും അന്നെ ഹതവേയും സ്റ്റാന്‍ലി ടുച്ചിയും സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. സംഭവം നടന്ന കെട്ടിടത്തിന് വളരെ അടുത്തായിരുന്നു ചിത്രീകരണമെന്ന് ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂട്ട വെടിവയ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. 345 പാര്‍ക്ക് അവന്യൂവിലെ 44 നിലകളുള്ള കെട്ടിടത്തിലാണ് വെടിവയ്പ് നടന്നത്. നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമി ഷെയ്ന്‍ ഡെവോണ്‍ ടമുറ പിന്നീട് സ്വയം വെടിവച്ചു മരിച്ചു. 33-ാം നിലയില്‍ വച്ച് നെഞ്ചില്‍ വെടിവച്ച് ടമുറ ആത്മഹത്യ ചെയ്യുകയായിരുന്നു. ടറുമയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ടമുറയ്ക്ക് ഗുരുതരമായ മസ്തിഷ്‌ക രോഗമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂട്ട വെടിവയ്പ്പില്‍ മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
തോക്ക് കൈവശം വയ്ക്കാന്‍ നെവാഡയില്‍ ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍, നാഷനല്‍ ഫുട്‌ബോള്‍ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം യുഎസില്‍ നടക്കുന്ന 254-ാമത്തെ കൂട്ട വെടിവയ്പ്പാണ് മാന്‍ഹാട്ടനിലേത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്