വാഷിങ്ടണ്‍: മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനില്‍ എത്തിക്കാന്‍ നാസ. ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരി ആറിന് നടത്താനാണ് നീക്കം. ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിന്‍ഡോ ഉണ്ട്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യമാണിത്.
നാളെ വൈകുന്നേരം വിക്ഷേപണ വാഹനമായ എസ്എല്‍എസ് റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റാന്‍ തുടങ്ങും. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുക്കുന്ന ദൗത്യമാണിത്. അതിന് ശേഷം റോക്കറ്റിന് അകത്ത് ഇന്ധനം നിറച്ച് ചോര്‍ച്ചയൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തും. അസാധാരണ സാഹചര്യം ഉണ്ടായാല്‍ ദൗത്യം ഏപ്രിലേക്ക് നീളും.
അപ്പോളോ 11 ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യമാണിത്. ആര്‍ട്ടിമിസ് 2 ല്‍ യാത്ര ചെയ്യുക നാലംഗ സംഘമായിരിക്കും. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവര്‍ തിരിച്ചു വരും. ആദ്യമായി ഒരു വനിതയും സംഘത്തിലുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറമി ഹാന്‍സെണ്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
