ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബേർസ് ആയി മാമ്മൻ സി ജേക്കബും, ജെയ്ബു കുളങ്ങരയും

FEBRUARY 19, 2025, 9:38 AM

ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രധാന ബോഡിയായ ട്രസ്റ്റീ ബോർഡിൽ ഫൊക്കാനയുടെ സീനിയർ നേതാക്കളായ മാമ്മൻ സി. ജേക്കബിനെയും ജെയ്ബു കുളങ്ങരയെയും മെമ്പർസായി നിയമിച്ചതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് അറിയിച്ചു. 

ഡോ. മാമ്മൻ സി. ജേക്കബ്

ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്ന ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൻമാരിൽ ഒരാളാണ്. പ്രതിസന്ധികളെയും വ്യവഹാരങ്ങളെയും വിവാദങ്ങളെയും തരണം ചെയ്തുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയുടെ സംരക്ഷകൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കോടതി വ്യവഹാരങ്ങൾക്കു പുറമെ കോവിഡ് മഹാമാരി സൃഷ്ട്ടിച്ച പ്രതിസന്ധികളും അധികാര കൈമാറ്റവുമൊക്കെ വലിയ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഡോ.മാമ്മൻ സി. ജേക്കബ് ട്രസ്റ്റി ബോർഡിനെ നയിച്ചത്. 

vachakam
vachakam
vachakam

പ്രതിസന്ധികളിൽ തളരാതെ നിരന്തരമായ ചർച്ചകളിലൂടെ അകന്നു നിന്നവരെ അനുരഞ്ജന മേശയ്ക്കു ചുറ്റും പലവട്ടം എത്തിച്ച് പരിഹാരം കണ്ടെത്താൻ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഈ അനുഭവ സമ്പത്താണ് അദേഹത്തെ തേടി വീണ്ടും ട്രസ്റ്റീ ബോർഡ് മെമ്പർ സ്ഥാനം എത്തുന്നത്.
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ്. ഡോ. മാമ്മൻ സി. ജേക്കബ് 1996ൽ ഫൊക്കാനയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റർ കൺവെൻഷന്റെ അമരക്കാരനായിരുന്നു, 

അദ്ദേഹം 1998ൽ റോചെസ്റ്റർ കൺവെൻഷനിൽ ഏതാണ്ട് 8000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചരിത്ര വിജയമാക്കി മാറ്റാൻ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്. ഫൗണ്ടേഷൻ ചെയർമാൻ എന്നനിലയിലും പ്രവർത്തിച്ചു അദ്ദേഹം ശോഭിച്ചിട്ടുണ്ട്. ഫൊക്കാന ഇലക്ഷൻ കമ്മീഷണറായി സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ. മാമ്മൻ സി. ജേക്കബ് തികച്ചും കുറ്റമറ്റതായ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളിലേക്ക് അധികാരമെത്തിക്കുക എന്ന പക്ഷപാതരഹിതമായ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്.

വലിയ തലവേദന സൃഷ്ടിച്ചിരുന്നു ഇലക്ഷന്. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയുമെല്ലാം വളരെ നയതന്ത്രപരമായ ഇടപെടലിലൂടെ പൂച്ചെണ്ടുകളാക്കി മാറ്റിയ അദ്ദേഹം സംഘടനയുടെ പ്രതിസന്ധികളിൽ എപ്പോഴും രക്ഷകനായി എത്താറുള്ള വ്യക്തികൂടിയാണ്. അമേരിക്കയിലെ സാമുഖ്യ സംസ്‌കരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഡോ. മാമ്മൻ സി. ജേക്കബ്  കേരള വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനജീവിതം ആരംഭിച്ചത്, അദ്ദേഹം 1967ൽ നിരണം സൈന്റ് തോമസ് ഹൈസ്‌കൂളിൽ കെ.എസ്.യു.വിന്റെ സ്ഥാപക പ്രസിഡന്റായിട്ടാണ്
നേതൃത്വത്തിലേക്കുള്ള അരങ്ങേറ്റം. 1968ൽ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രിയത്തിൽ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയിലെ കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ നേതൃത്വസ്ഥാനത്തു തിളങ്ങി നിൽകുന്നു.

vachakam
vachakam
vachakam

വ്യക്തി ജീവിതത്തിൽ ദൈവിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഡോ. മാമ്മൻ സി. ജേക്കബ് ഒരു കടുത്ത ഈശ്വര വിശ്വാസിയും മനുഷ്യസ്‌നേഹിയുമാണ്. ദൈവശാസ്ത്രത്തിൽ മികച്ച പാണ്ഡിത്യം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ ദീർഘകാലം സ്റ്റുഡന്റ് കൗൺസലിംഗ് നടത്തിയിട്ടുണ്ട്. തന്നെ വെറുക്കുന്നവരോട് പോലും ക്ഷമിക്കുന്ന തന്റെ വിശ്വാസജീവിതത്തിലൂടെ ആണ് അദ്ദേഹം എന്നും നിലകൊള്ളുന്നത്.

ഡോ. മാമ്മൻ സി. ജേക്കബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി ഭാര്യ മേരികുട്ടി, മക്കൾ: ബീന, ബിനോയി, ബ്ലെസി. കൊച്ചുമക്കൾ: നിക്കോളാസ്, സിയ, ബെല്ല എന്നിവർ കൂടിയാണ് ആണ് അദ്ദേഹത്തിന്റെ ജീവിതം ധന്യമാക്കുന്നത്.

ജെയ്ബു കുളങ്ങര

vachakam
vachakam
vachakam

ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ജെയ്ബു കുളങ്ങര, 1983 മുതൽ ഫൊക്കാനയിൽ സജീവം. ഫൊക്കാനയുടെ ആദ്യ തെരഞ്ഞെടുപ്പിൽ ഡോ. അനിരുദ്ധനെതിരെ സ്ഥാനാർത്ഥിയായി മത്സര രംഗത്ത് വന്നെങ്കിലും സംഘടനയുടെ നിലനിൽപ്പിനും, സൗഹാർദ്ദത്തിനും വേണ്ടി അന്ന് അദ്ദേഹം അതിൽ നിന്ന് പിന്മാറുകയായിരുന്നു. അന്നുമുതൽ വിവിധ പദവികളിൽ സജീവ പ്രവർത്തകനായി എന്നും സംഘടനയ്‌ക്കൊപ്പം ഉണ്ട്. അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനരംഗത്ത് ജെയ്ബു കുളങ്ങര ഇന്നും സജീവമാണ്. 2014-16 കാലയളവിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

സീറോ മലബാർ രൂപതയുടെ ആദ്യത്തെ പാസ്ടറൽ കൗൺസിൽ മെമ്പർ, അമേരിക്കൻ രൂപത ഉദ്ഘാടന സമയത്ത് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പ്രവാസി കേരളാ കോൺഗ്രസ് (എം) നോർത്ത് അമേരിക്കയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജോസ് കെ.മാണിയുമായും സഹോദര തുല്യമായ അടുപ്പം കാത്തു സൂക്ഷിക്കുന്നു. കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ.ജെ. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും 8 മക്കളിൽ ആറാമനായി ജെയ്ബു കുളങ്ങര ജനിക്കുന്നത്. കോളജ് പഠന കാലം മുതൽ കേരളാ കോൺഗ്രസിന്റെ അനുഭാവിയും പ്രവർത്തകനുമായിരുന്നു. ബസേലിയസ് കോളജിൽ ഡിഗ്രി പഠിക്കുന്ന സമയത്ത് യൂണിവേഴ്സ്റ്റി യൂണിയൻ കൗൺസിലർ ആയിരുന്നു. 1980 ൽ കെ.എസ്.സി (എം) സംസ്ഥാന ട്രഷറർ, കോട്ടയം ടൗൺ കേരള കോൺഗ്രസിന്റെ പ്രസിഡന്റ് എന്നീ നിലകളിലും സജീവ പ്രവർത്തനം നടത്തിയിട്ടുണ്ട്.

1982 ലാണ് ജൈബു കുളങ്ങര അമേരിക്കയിലെത്തുന്നത്. ഇൻകം ടാക്‌സ് പ്രാക്ടീഷണർ ആയിട്ടായിരുന്നു തുടക്കം. തുടർന്ന് എച്ച് ആൻഡ് ആർ ബ്ലോക്ക് കമ്പനിയിൽ ടാക്‌സ് പ്രിപ്പയർ ആയി 1983 ൽ ജോലി ലഭിച്ചു. തുടർന്ന് പ്രസ്തുത കമ്പനിയുടെ തന്നെ പ്രീമിയം ഡയറക്ടറായി സ്ഥാനമേറ്റു. പുതിയതായി വരുന്ന ഉദ്യോഗാർത്ഥികൾക്കും പൊതുജനങ്ങൾക്കും ടാക്‌സ് സംബന്ധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുമായിരുന്ന അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ജോലിയിലെ കൃത്യതയും, ആത്മാർത്ഥതയും പിന്നീട് അദ്ദേഹത്തെ ഇതേ കമ്പനിയുടെ തന്നെ പ്രീമിയം ഓഫീസ് ഡയറക്ടറാക്കി ഉയർത്തി.

2002ലാണ് ഈ കമ്പനിയിൽ നിന്ന് രാജിവെച്ച് സ്വന്തമായി പ്രാക്ടീസ് തുടങ്ങിയത്. ഷിക്കാഗോയിലെ ഏതൊരു വ്യക്തിയുടെയും, ബിസിനസുകാരുടെയും വിശ്വസ്തനായ ടാക്‌സ് കൺസൾട്ടിന്റെ പേരെടുത്താൽ അതിൽ ആദ്യം ജെയ്ബുവിന്റെ പേരുണ്ടാകും. അദ്ദേഹം ആരംഭിച്ച ജെയ്ബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ്‌സ് എന്ന ടാക്‌സ് കൺസൾട്ടൻസി സ്ഥാപനം അത്രത്തോളം പ്രസിദ്ധമാണ്.

നാടും വീടും വിട്ട് പ്രവാസ ജീവിതം നയിക്കുബോഴും അന്യനെ സഹായിക്കുക എന്ന കർമ്മം ഇപ്പോഴും പലവിധത്തിൽ തുടരുന്നുണ്ട് ഈ മനുഷ്യസ്‌നേഹി. ഇൻകം ടാക്‌സ് പ്രാക്ടീസിന്റെ 25-ാം വർഷത്തിന്റെ ഓർമ്മയ്ക്ക് കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (ചൈതന്യ) നേതൃത്വത്തിൽ, കോട്ടയം ജില്ലയിലെ നിർദ്ധനരായ വീടില്ലാത്ത കുടുംബങ്ങൾക്ക് 80 വീടുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ   നിർമ്മിച്ചു നൽകിയത്.

ഭർത്താവിന്റെ എല്ലാ സാമൂഹിക പ്രവർത്തികൾക്കും കൂട്ടായി ഉള്ള ഭാര്യ ഏലമ്മയും (നേഴ്‌സ്), മക്കൾ: ആൻ മാത്യു, ക്രിസ്റ്റീൻ മാത്യു, ബ്രയാൻ മാത്യു സിപിഎ എന്നിവരും കൊച്ചുമക്കളായ ഡെല്ല, ജിയാന എന്നിവരും ജെയ്ബു കുളങ്ങരയുടെ ജീവിതത്തിലെ സമ്പാദ്യങ്ങളാണ്.
ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, വൈസ് ചെയർ സതീഷ് നായർ, ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ, ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സായ ജോർജി വർഗീസ്, തോമസ് തോമസ്, ലീല മാരേട്ട്, ടോണി കല്ലുകാവുങ്കൽ, പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ    
ഡോ. മാമ്മൻ സി. ജേക്കബിനേയും ജെയ്ബു കുളങ്ങരയും അഭിനന്ദിച്ചു സംസാരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam