ആരോഗ്യം പുതിയ ട്രെൻഡാകട്ടെ - 5കെ റൺ/ വാക്ക് സെപ്തംബറിൽ

JUNE 16, 2026, 12:55 AM

ജോലി, ബിസിനസ്സ്, അവയ്ക്കിടയിൽ അപൂർവമായി ലഭിക്കുന്ന ഇടവേളകളിലെ കൂട്ടായ്മകൾ ആഘോഷങ്ങൾ അങ്ങിനെ തിരക്കേറിയ പ്രവാസ ജീവിതത്തിൽ നാളത്തേക്കായി ഭൂരിപക്ഷം പേരും മാറ്റി വച്ചിരിക്കുന്ന ഒന്നാണ് ആരോഗ്യ പരിപാലനം. എല്ലാം ഒത്തു വരുമ്പോളേക്കും പലരും വൈകി പോകുന്നു എന്നതാണ് വസ്തുത.

മോശം ഭക്ഷണക്രമം, വ്യായാമകുറവ്, മണിക്കൂറുകളോളം ഇരുന്ന് ചെയ്യുന്ന ജോലികൾ തുടങ്ങിയ ജീവിത രീതികൾ മൂലം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നനങ്ങളേക്കുറിച്ചു ചർച്ചകൾ തുടങ്ങി വക്കുക എന്ന ലക്ഷ്യത്തോടെ 5കെ റൺ/ വാക്ക് സംഘടിപ്പിക്കുന്നു.

സെപ്തംബർ 12 ശനിയാഴ്ച്ച ഡെസ്‌പ്ലെയിൻസിലുള്ള കൂക് കൗണ്ടി ഫോറെസ്റ്റ് പ്രീസെർവിലാണ് ഫിറ്റ് ഫോർവേഡ്  എന്ന പേരിൽ ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സ് ഓഫ് ഇല്ലിനോയിസ്, ഇന്ത്യ നഴ്‌സസ് അസോസിയേഷൻ, റീഹാബിലിറ്റേഷൻ പ്രൊഫെഷണൽസ് അസോസിയേഷൻ, റെസ്പറ്റോറി തെറാപിസ്റ്റസ് അസോസിയേഷൻ, മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ തുടങ്ങി ഹെൽത്ത് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ഒരുമിച്ചാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

vachakam
vachakam
vachakam

ന്ത്യൻ വംശജർക്കിടയിലുള്ള ബോധവൽക്കരണമാണ് പ്രധാന ലക്ഷ്യം എങ്കിലും ആകർഷകമായ പുരസ്‌കാരങ്ങളും, പ്രൊഫഷണൽ ടൈം മാനേജ്‌മെന്റും ഉൾപ്പെടെ താൽപ്പര്യം ഉള്ള ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ഒരുങ്ങുന്നതെന്നു സംഘടനാ പ്രസിഡന്റുമാരായ ലിൻസൺ തോമസ് (ISWAI), ഡേ. സിമി ജോസഫ് (INAI), മജോ ഓട്ടപ്പള്ളി, ടോം ജോസ് (MARC), സോണി പോൾ (MRA) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഈ പരിപാടി വഴി സമാഹരിക്കുന്ന പണം ഭിന്ന ശേഷിക്കാരുടെ സേവനത്തിനായി ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ചോസൺ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്കായി നൽകുവാൻ ഉദ്ദേശിക്കുന്നു.

10 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 21ന് ആരംഭിക്കും.

vachakam
vachakam
vachakam

ലിൻസൺ തോമസ്, പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ, ഇല്ലിനോയിസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam