ന്യൂയോര്‍ക്ക്: നിര്‍മ്മിത ബുദ്ധി കാരണം വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയം അനാവശ്യമാണെന്ന് പ്രമുഖ ആഗോള സ്റ്റാഫിങ് ഏജന്‍സിയായ അഡെക്കോ ഗ്രൂപ്പിന്റെ പഠനം വ്യക്തമാക്കുന്നു. സാങ്കേതിക വിപ്ലവത്തിന്റെ പേരില്‍ നടക്കുന്ന പിരിച്ചുവിടലുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റൊന്നാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
നിര്‍മ്മിത ബുദ്ധി വ്യാപകമാകുന്നതോടെ ആളുകള്‍ക്ക് വലിയ തോതില്‍ ജോലി നഷ്ടപ്പെടുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത അഡെക്കോ ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം യു.എസില്‍ നടന്ന വന്‍കിട പിരിച്ചുവിടലുകളില്‍ വലിയൊരു പങ്കും എഐ സാങ്കേതികവിദ്യയുടെ വരവ് മൂലമാണെന്ന് പല ഔട്ട്പ്ലേസ്മെന്റ് ഏജന്‍സികളും അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്നും വ്യത്യസ്തമാണ്.
മൈക്രോസോഫ്റ്റ്, ആമസോണ്‍, എച്ച്.എസ്.ബി.സി, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ ആഗോള സാമ്പത്തിക-സാങ്കേതിക ഭീമന്മാര്‍ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്തിയിരുന്നു. എന്നാല്‍ കമ്പനികളില്‍ ഉണ്ടാകുന്ന മോശം സാമ്പത്തിക പ്രകടനവും മാനേജ്മെന്റ് തലത്തിലുള്ള മറ്റ് വീഴ്ചകളും മറച്ചുവെക്കാന്‍ പല സ്ഥാപനങ്ങളും എഐയുടെ പേര് ഒരു പുകമറയായി ദുരുപയോഗം ചെയ്യുകയാണെന്ന് അഡെക്കോ ഗ്രൂപ്പ് സിഇഒ ഡെനിസ് മച്ചുവല്‍ തുറന്നടിച്ചു.
മുന്‍കാലങ്ങളില്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പ്രാബല്യത്തില്‍ വന്നപ്പോഴും സമാനമായ ആശങ്കകളും തൊഴില്‍ ഭീതിയും ഉണ്ടായിരുന്നു. എന്നാല്‍ ആ സാങ്കേതിക മുന്നേറ്റങ്ങളൊന്നും തൊഴില്‍ മേഖലയെ തകര്‍ത്തുകളഞ്ഞിട്ടില്ല, മറിച്ച് കൂടുതല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.
തുടക്കക്കാരായ എന്‍ട്രി ലെവല്‍ ജീവനക്കാരുടെ തസ്തികകള്‍ പൂര്‍ണ്ണമായി വെട്ടിക്കുറയ്ക്കുന്നത് ഭാവിയില്‍ കമ്പനികള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തുടക്കക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഭാവിയില്‍ പരിചയസമ്പന്നരും ദീര്‍ഘവീക്ഷണമുള്ളവരുമായ നല്ല ജീവനക്കാരെ കണ്ടെത്താന്‍ കമ്പനികള്‍ പ്രയാസപ്പെടും.
തൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിന് പകരം എഐ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ ജോലികള്‍ പുനക്രമീകരിക്കാനാണ് കമ്പനികള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്. നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ കൃത്യമായ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് വ്യവസായ ലോകത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുക.
English Summary
According to a report by the staffing firm Adecco Group, widespread fears that artificial intelligence will cause massive job losses are unfounded, as past technological shifts like the internet and computers ultimately created more opportunities rather than destroying the labor market. Adecco CEO Denis Machuel pointed out that while tech and financial giants like Microsoft, Amazon, HSBC, and Standard Chartered have cut jobs while shifting focus to AI, many companies are simply using AI as a cover to hide poor corporate performance and operational missteps. The study warns against completely slashing entry-level positions—which could jeopardize the talent pipeline for future skilled employees—and instead advises businesses to reorganize roles around AI while re-skilling their existing workforce.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
