നോർത്ത് അമേരിക്കൻ മലയാളി കായിക ചരിത്രത്തിൽ തങ്കലിപികളാൽ എഴുതാൻ പോകുന്ന തരത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 10-ാമത് അന്തർദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോൾ സിറിയക് കൂവക്കാട്ടിൽ സ്‌പോൺസർ ചെയ്ത കോട്ടയം ബ്രദേഴ്‌സ് ഓഫ് കാനഡ (കെ.ബി.സി.) ജോയി നെടിയകാല സ്‌പോൺസർ ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈസ് മണിയായ 11111 ഡോളറും മാണി നെടിയകാ ലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങൾക്കാണ് ലോകമലയാളി വടംവലി കായികലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ 9 വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ് അഭിമാനപുരസരം നടത്തിവരുന്ന അന്തർ ദേശീയ വടംവലി മത്സരം ഈ വർഷം (10-ാമത്) സെപ്തംബർ 2-ാം തീയതി ലോക വടംവലിചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒന്നാം സ്ഥാനം കോട്ടയം ബ്രദേഴ്‌സ് കാനഡയും, രണ്ടാം സ്ഥാനം ഗ്ലാഡിയേറ്റേഴ്‌സ് ലണ്ടനും ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ നേടിയെടുത്തു. വിശിഷ്ടാതിഥികളായ കോട്ടയം എം.പി. ശ്രീ. ഫ്രാൻസിസ് ജോർജ്ജ്, പ്രശസ്ത സിനിമാ താരം നെപ്പോളിയൻ ദുരൈസ്വാമി എന്നിവർ പങ്കെടുത്തു. രണ്ടാം സമ്മാനമായ 5555 ഡോളറും ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ഫിലിപ്പ് മുണ്ടപ്ലാക്കിലാണ്.
മൂന്നാം സമ്മാനമായ 3333 ഡോളറും ചാക്കോ 6 മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് എലൈറ്റ് ഗെയിമിംഗ്, ഫ്രാൻസിസ് ടോണി കിഴക്കേക്കുറ്റ് ആണ്. മൂന്നാം സ്ഥാനം നേടിയത് അരീക്കര അച്ചായൻസ് എ ടീമും (ഷിക്കാഗോ) നാലാം സമ്മാനമായ 1111 ഡോളറും എവർറോളിംഗ് ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ചിക്കാഗോ മംഗലാ ജുവലേഴ്‌സ് ആണ്. സമ്മാനം നേടിയത് ടീം തൊടുകൻസ് യു.കെ. എന്ന ടീമാണ്. വനിതകളുടെ വടംവലി മത്സരത്തിൽ മുത്ത് കല്ലിടുക്കിൽ ഒന്നാം സമ്മാനമായ 2500 ഡോളർ നേടിയത് ഹൂസ്റ്റൺ വാരിയേഴ്‌സ് ആണ്. രണ്ടാം സമ്മാനമായ ജെയിസ് പുതുശ്ശേരി ചെയ്ത 1500 ഡോളർ നേടിയത് ഡാളസ് ആഹാ ടീം ആണ്.
സ്‌പോൺസർ ചെയ്ത സ്‌പോൺസർ സിബി കദളിമറ്റം പ്രസിഡന്റ്, സിറിയക് കൂവക്കാട്ടിൽ ടൂർണമെന്റ് ചെയർമാൻ, ജെസ്സ്‌മോൻ പുറമഠം വൈസ്പ്രസിഡന്റ്, സിബി കൈതക്കത്തൊട്ടിയിൽ സെക്രട്ടറി, ജോമോൻ തൊടുകയിൽ ട്രഷറർ, സാബു പടിഞ്ഞാറേൽ ജോയിന്റ് സെക്രട്ടറി, സ്റ്റീഫൻ കിഴക്കേക്കുറ്റ് ജനറൽ കൺവീനർ, മാനി കരികുളം ഫിനാൻസ് കമ്മിറ്റി ചെയർമാൻ, മാത്യു തട്ടാമറ്റം പബ്ലിക് റിലേഷൻ, ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ എന്നിവരാണ്.
തുടർന്ന് പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി സിബി കൈത ക്കത്തൊട്ടിയിൽ സ്വാഗതവും, ട്രഷറർ ജോമോൻ തൊടുകയിൽ കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയർമാൻ സിറി യക് കൂവക്കാട്ടിൽ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്വനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യൽ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു.
ഈ പരിപാടി വിജയിപ്പിക്കാൻ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടി.വി., ഫാൻസി വീഡിയോ, കേരള എക്‌സ്പ്രസ്സ്, സംഗമം പത്രം, വാചകം പത്രം, ജോയിച്ചൻ പുതുകുളം, ക്‌നാനായ വോയ്‌സ്, , റഫറിമാരായ ജോസ് ഇടിയാലി, നിണൽ മുണ്ടപ്ലാക്കൽ, കമന്റേറ്റേഴ്‌സ് ആയ സജി പുതക്കയിൽ, റൊണാൾഡ് പൂക്കുമ്പേൽ, സാജു കണ്ണംപള്ളി, അനിൽ മറ്റത്തി ക്കുന്നേൽ തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.
മത്സരത്തിന്റെ തുടക്കമായി സെപ്തംബർ 1 ന് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ ജോസ് മണക്കാടിന്റെ നേതൃത്വ ത്തിൽ നടത്തിയ സോഷ്യൽ മേളയും ഫുഡ് ടേസ്റ്റിംഗും വിജയകരമായി.
കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ഷിക്കാഗോയിലെയും നോർത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധ കർക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകർക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചർച്ചിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോൺസർമാർക്കും, ഷിക്കാഗോ യിലെ മറ്റ് മലയാളി ക്ലബ്ബുകൾക്കും, ഔട്ട് സ്റ്റാന്റിംഗ് പെർഫോമൻസ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരോടും അതിനുമപ്പുറം ഇത് വൻ വിജയമാക്കിത്തീർത്ത സോഷ്യൽ ക്ലബ്ബിലെ എല്ലാ മെമ്പർമാരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
മാത്യു തട്ടാമറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്