ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ചു കിം കാര്‍ദാഷിയന്‍ രംഗത്ത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞ കാലങ്ങളിൽ സഹകരിച്ചിട്ടുണ്ടെങ്കിലും, കിം കാർഡാഷിയൻ ഇപ്പോൾ അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളെ എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉണ്ടാകുന്നത് രാജ്യത്തെ സംരക്ഷിക്കാനും ക്രിമിനലുകളെ പിടികൂടാനും ആണെങ്കിൽ അതിലെന്താണ് പ്രശ്നം? പക്ഷേ സാധാരണ, കഠിനാധ്വാനം ചെയ്യുന്ന ആളുകളെ അവരുടെ കുടുംബങ്ങളിൽ നിന്ന് ക്രൂരമായി പിരിച്ചെടുക്കുന്നത് അനീതിയാണ്. ഇതിനെതിരെ നമ്മൾ പ്രതികരിക്കണം എന്നാണ് കിം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലോസ്ആഞ്ചലസിൽ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ പിടികൂടുന്ന ICE റെയ്ഡുകൾ നടത്തിയിരുന്നു. ഈ നടപടി തുടർന്നുള്ള ആഴ്ചയിൽ വലിയ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഡിഎച്ച്‌എസ് (DHS) റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിയ റെയ്ഡുകളിൽ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായും, അതിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെന്നും പറയുന്നു.
ലോസ്ആഞ്ചലസിൽ ഞാൻ വളർന്നതുകൊണ്ട് ഇവിടെ കുടിയേറ്റക്കാർ എത്രത്തോളം സമൂഹത്തിന്റെ ഭാഗമാകുന്നു എന്ന് എനിക്ക് അറിയാം. അവർ നമ്മുടെ സുഹൃത്തുക്കളാണ്, സഹപ്രവർത്തകരാണ്, അധ്യാപകരാണ്, കുടുംബാംഗങ്ങളാണ്. അവർ ഇല്ലാതെ ഈ നഗരം ഉണ്ടാകില്ല, നമ്മുടെ സമൂഹത്തിൽ ആളുകൾ ഭയത്തിലും അനീതിയിലും ജീവിക്കേണ്ടിവരുന്നത് നീതി അല്ല എന്നും കിം പറഞ്ഞു.
അതേസമയം കിം കാര്‍ദാഷിയന്‍ ട്രംപിനെതിരെ ഇപ്പോള്‍ വിമര്‍ശനം നടത്തിയിരുന്നെങ്കിലും, ഒരു കാലത്ത് അവർ ക്രിമിനൽ ജസ്റ്റിസ് റീഫോം സംബന്ധിച്ച കാര്യത്തിൽ വൈറ്റ് ഹൗസിൽ ട്രംപിനൊപ്പം പ്രവർത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്