കെ.എച്ച്.എൻ.എ ശക്തി ഫോർ ഐക്യം ഉദ്ദേശ ശുദ്ധികളോടെയുള്ള ഒരു ചുവടുവെപ്പ്

JULY 26, 2025, 12:30 PM

ഇരുപത്തിയഞ്ചിന്റെ നിറവിൽ നിൽക്കുന്ന കെ.എച്ച്.എൻ.എ എന്ന സംഘടനയുടെ യാത്ര എന്നും ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞത് തന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമേതുമില്ല. എല്ലാ വർഷവും കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്, കൺവെൻഷൻ ആഡംബരമായി നടത്താറുണ്ട്. പക്ഷെ നമുക്കായി അവരുടെ ജീവിതവും, സന്തോഷങ്ങളും സമയവും മാറ്റി വച്ച് ജീവിതത്തിൽ വഴികാട്ടിയും പ്രകാശവുമായി നിലകൊണ്ടവർക്ക് നമ്മളെന്താണ് തിരിച്ചു നൽകിയത് എന്ന ചോദ്യത്തിന് നമുക്ക് ചിലപ്പോൾ വ്യക്തമായ ഉത്തരം കിട്ടിയെന്നു വരില്ല. 

വൃദ്ധസദനങ്ങളുടെ ഒറ്റമുറിയിലേക്കു തള്ളപ്പെടുന്ന വാർദ്ധക്യം ആണോ നമ്മുടെ രക്ഷിതാക്കൾക്ക് നമുക്ക് കൊടുക്കാനുള്ളത്? ഹൈന്ദവ സംസ്‌കാരങ്ങളും പാരമ്പര്യവും നമുക്ക് പകർന്നു നൽകിയവർക്ക് കർക്കിടകത്തിൽ രണ്ടു വരി രാമായണം പോലും ഉറക്കെ വായിക്കാൻ സ്വാതന്ത്രം ഇല്ലാതെ, പാശ്ചാത്യ രീതികൾ മാത്രമുൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രം ആശ്രയമായി വന്നത് എന്ത് കൊണ്ടാണ്? നമ്മൾ ഇത്ര ഒക്കെ വളർന്നു എന്ന് അവകാശപ്പെടമ്പോഴും നമ്മുടെ കുടുംബങ്ങളിലെ അച്ഛനമ്മമാർ ഇത്തരം ഇടങ്ങളിൽ തള്ളപ്പെടുന്നുണ്ട് എന്നത് തികച്ചും ദൗർഭാഗ്യകരമായ യാഥാർഥ്യം തന്നെ ആണ്.


vachakam
vachakam
vachakam

ഇത്തരം അവസരങ്ങളിൽ ആണ് ടീം ശക്തി ഫോർ ഐക്യം എന്ന സമൂഹത്തിന്റെ സമൂലമായ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുന്ന കൂട്ടായ്മയുടെ പ്രസക്തി. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന മാറ്റങ്ങൾ അല്ലെന്നുള്ളതും, ക്ലേശകരമായ ഒരു ശ്രമത്തിലൂടെ മാത്രമേ ഈ  മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മ  ഇത്തരം ലക്ഷ്യങ്ങൾക്കായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുന്നത്. 

പക്ഷെ നമ്മുടെ അച്ഛനമ്മമാർ നമ്മൾക്ക് വഴികാട്ടി ആയതു പോലെ നമ്മളെ സംരക്ഷിച്ചത് പോലെ നമ്മുടെ സംസ്‌കാരം ഉൾക്കൊണ്ട് നമ്മളെ വളർത്തിയത് പോലെ അവർക്കും അവരുടെ വാർദ്ധക്യം സുന്ദരമാക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കുന്നതിനായി വിവിധ പദ്ധതികൾ ടീം ശക്തി ഫോർ ഐക്യം പ്രധാന ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്. ടീം ശക്തി ഇത്  പ്രാർത്ഥനയായി കണ്ടുകൊണ്ടു സന്തോഷപൂർവം ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ് നമ്മുടെ  അച്ഛനമ്മമാരുടെ വാർദ്ധക്യം സുന്ദരമാക്കുക എന്നത് . അത് പരിപൂർണ്ണതയിൽ എത്തിക്കാൻ ടീം ശക്തി നിരന്തരം പരിശ്രമിക്കുക തന്നെ ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam