കെ.എച്ച്.എൻ.എ എംപയർ സ്റ്റേറ്റ് റീജിയൺ ടീം പ്രഖ്യാപിച്ചു

AUGUST 13, 2026, 1:43 PM

ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്‌സ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന എംപയർ സ്റ്റേറ്റ് റീജിയണിലെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്.

എംപയർ സ്റ്റേറ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിൽ, റീജിയണൽ വൈസ് ചെയറായി വിഷ്ണു നവനീത് നാരായണൻ പ്രവർത്തിക്കും. നാഷണൽ  ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ വീണ പിള്ളയും ഗിരീഷ് പോറ്റിയും ടീമിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ KHNAയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.

റീജിയണൽ വിമൻസ് ചെയറായി അരുണ ആനന്ദും, യൂവ & യൂത്ത് ചെയറായി മിയ കിഴുതാനിയും ടീമിൽ ഉൾപ്പെടുന്നു. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളെയും യുവജനങ്ങളെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനങ്ങൾ.

vachakam
vachakam
vachakam

സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനായി പ്രത്യേക ഫോറം ചെയർമാരെയും നിയമിച്ചിട്ടുണ്ട്. ബീനാ നായർ സ്പിരിച്വൽ ഫോറം ചെയറായും, ശ്രീജ  വിഷ്ണു കൾച്ചറൽ ഫോറം ചെയറായും, ജ്യോതി മേനോനും വീണ മേനോനും വിമൻസ് ഫോറം വൈസ് ചെയർ ആയും പ്രവർത്തിക്കും. ആത്മീയം, സാംസ്‌കാരികം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ സമൂഹത്തെ ഉയർത്തുകയാണ് ഈ ഫോറങ്ങളുടെ ദൗത്യം.

KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ്കുമാർ കെ.വി., ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്‌സൺ വനജ നായർ എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വം പുതിയ എംപയർ സ്റ്റേറ്റ് റീജിയൺ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്‌സ് സംസ്ഥാനങ്ങളിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും സാംസ്‌കാരികവും ആത്മീയവുമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പുതിയ ടീമിന്റെ നേതൃത്വത്തിന് കഴിയുമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. കെ.എച്ച്.എൻ.എയുടെ കേരളാ കൺവെൻഷൻ ഒക്ടോബർ 24, 25 തീയതികളിൽ ആലപ്പുഴയിൽ നടക്കും. ഗ്ലോബൽ കൺവെൻഷൻ ഒർലാണ്ടോയിൽ 2027 നവംബർ 25 മുതൽ 28 വരെ നടക്കുമെന്നും പ്രസിഡന്റ്  അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam