ഡാലസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14 -ാമത് ദൈ്വവാർഷിക കൺവെൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിങ്ങിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി തെക്കേമുറി നഗർ) കൺവെൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവെൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്‌കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള ലിറ്റററി സൊസൈറ്റി ഡാലസ് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജു ജോൺ (കൺവെൻഷൻ കമ്മിറ്റി ചെയർ) 469 - 274 -6501, സാമുവൽ യോഹന്നാൻ (കൺവെൻഷൻ കമ്മിറ്റി കൺവീനർ) 214 -435 - 0124
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്