കേരള സെന്റർ 2025 ലെ അവാർഡുകൾ സമ്മാനിച്ചു

OCTOBER 29, 2025, 8:00 PM

കേരള സെന്ററിന്റെ 33-ാമത് അവാർഡ്ദാന ചടങ്ങ് പ്രൗഢ ഗംഭീരമായി. ഒക്ടോബർ 25 വൈകുന്നേരം എൽമണ്ടിലെ സെന്റർ ആസ്ഥാനത്തായിരുന്നു അവാർഡ്ദാന ചടങ്ങ്.  വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ ഏഴ് പേർക്കാണ് അവാർഡ് നൽകി ആദരിച്ചത്.

ഈ വർഷം ആദരിക്കപ്പെട്ടവരും അവരുടെ പ്രവർത്തന മേഖലകളും: ഇൻസ്‌പെക്ടർ ഷിബു മധു - ഗവൺമെന്റ് & പബ്ലിക് സർവീസ്; ദിയ മാത്യൂസ് - നിയമ സേവനം; പ്രിസില്ല സാമുവൽ - നഴ്‌സിംഗ്; ജയൻ വർഗീസ് - പ്രവാസി മലയാള സാഹിത്യം; കോശി ഒ. തോമസ് - കമ്മ്യൂണിറ്റി സർവീസ്; നന്ദിനി മേനോൻ -  വിദ്യാഭ്യാസം; ജോഹരത്ത് കുട്ടി - എഞ്ചിനീയറിംഗ്. ഡോ.സുരേഷ് യു. കുമാർ ആയിരുന്നു മുഖ്യപ്രഭാഷകൻ.

കേരള സെന്റർ ട്രസ്റ്റിയും പ്രോഗ്രാം ചെയർമാനുമായ ജി. മത്തായിയുടെ ആമുഖ പ്രസംഗത്തോടെ പുരസ്‌കാര ചടങ്ങിന് തിരശീല ഉയർന്നു. ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ആയിരുന്നു എംസി. ബെയ്‌ലി സ്റ്റീഫന്റെ അമേരിക്കൻ ദേശീയ ഗാനവും അമീഷ ജെയ്‌മോന്റെ ഇന്ത്യൻ ദേശീയ ഗാനവും ഹൃദയഹാര്യമായിരുന്നു. പ്രസിഡന്റ് അലക്‌സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് അവാർഡ്ദാന ചടങ്ങ് ധന്യമാക്കാൻ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു.

vachakam
vachakam
vachakam


ന്യൂയോർക്ക് സെനറ്റർ ജോൺ ലു, അസംബ്ലി അംഗങ്ങളായ മിഖായലെ സൊളേജസ് & എഡ്വേർഡ് ബ്രോൺസ്‌റ്റെയ്ൻ, മുൻ സെനറ്റർ കെവിൻ തോമസ്, നോർത്ത് ഹെംപ്‌സ്‌റ്റെഡ് ടൗൺ ക്ലർക്ക് രാഗിണി ശ്രീവാസ്തവ എന്നിവർ ആശംസകൾ അർപ്പിക്കാനും അവാർഡുകൾ സമ്മാനിക്കാനും സന്നിഹിതരായിരുന്നു.

ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ. തോമസ് എബ്രഹാം കേരള സെന്ററിന്റെ പ്രവർത്തനങ്ങളും ചരിത്രവും വിവരിക്കുകയും മുഖ്യ പ്രഭാഷകനായ ഡോ. സുരേഷ് കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ കഴിവുള്ള ഇന്ത്യൻ നാഗരിക ഇന്റലിജൻസ് എന്ന ആശയത്തെക്കുറിച്ച് ഡോ. കുമാർ തന്റെ പ്രസംഗത്തിൽ സംസാരിച്ചു.

vachakam
vachakam
vachakam

ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്‌കരൻ  അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വിവരിച്ച് സംസാരിച്ചു. കേരള സെന്റർ അവാർഡുകൾക്ക് പുറമേ, അസംബ്ലിഅംഗങ്ങൾ ന്യൂയോർക്ക് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ആദരിക്കുന്ന സർട്ടിഫിക്കറ്റുകളും അവാർഡ് ജേതാക്കൾക്ക് നൽകി.


കമ്മ്യൂണിറ്റി സേവനത്തിലെ മികവിനുള്ള അവാർഡ് കോശി ഒ. തോമസിന് ലഭിച്ചു. കേരള സെന്ററിന്റെ യൂത്ത് ഫോറം സെക്രട്ടറി സാമുവൽ ജോസഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. സെനറ്റർ ജോൺ ലു, അസംബ്ലിവുമൺ മിഖായലെ സൊളേജസ് എന്നിവരുടെ സാന്നിധ്യത്തിൽ അസംബ്ലിമാൻ എഡ്വേർഡ് ബ്രോൺസ്‌റ്റെയ്ൻ അവാർഡ് സമ്മാനിച്ചു. നിലവിൽ അസംബ്ലിമാൻ എഡ്വേർഡ് ബ്രോൺസ്‌റ്റെയ്ൻന്റെ സ്‌പെഷ്യൽ അസിസ്റ്റന്റും കമ്മ്യൂണിറ്റി ലൈസണുമായി സേവനമനുഷ്ഠിക്കുന്ന കോശി, ക്വീൻസിലെ ഇന്ത്യ ഡേ പരേഡ് കമ്മിറ്റിയുടെ ചെയർമാനായും സേവനമനുഷ്ഠിക്കുന്നു.

vachakam
vachakam
vachakam

നഴ്‌സിംഗ് നേതൃത്വത്തിലെ മികവിനുള്ള അവാർഡ് പ്രിസില്ല സാമുവലിന് ലഭിച്ചു. ബെയ്‌ലി സ്റ്റീഫൻ പ്രിസില്ലയെ പരിചയപ്പെടുത്തി. അസംബ്ലിവുമൺ സോളേജസിന്റെ സാന്നിധ്യത്തിൽ കേരള സെന്ററിന്റെ ഗ്രാൻഡ് പേട്രൺ വർക്കി എബ്രഹാം അവാർഡ് സമ്മാനിച്ചു. മൗണ്ട് സിനായ് ഹെൽത്ത് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സിംഗിന്റെ വൈസ് പ്രസിഡന്റാണ് ഡോ. പ്രിസില്ല.

പ്രവാസി മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനയ്ക്കുള്ള അവാർഡ് ജയൻ വർഗീസിന് ലഭിച്ചു. കേരള സെന്റർ ജനറൽ സെക്രട്ടറി രാജു തോമസ് ജയനെ പരിചയപ്പെടുത്തുകയും ഹെംപ്‌സ്‌റ്റെഡ് ടൗൺ ക്ലാർക്ക് രാഗിണി ശ്രീവാസ്തവ അവാർഡ് സമ്മാനിക്കുകയും ചെയ്തു. കവിത, നാടകം തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ജയൻ.


നിയമ സേവനത്തിലെ മികവിനുള്ള അവാർഡ് ദിയ മാത്യൂസിന് ലഭിച്ചു. ഡോ. അന്ന ജോർജ്ജ് ദിയയെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്റ്റിയായ അറ്റോർണി അപ്പൻ മേനോൻ അവാർഡ് സമ്മാനിച്ചു. ദിയ മാത്യൂസ് ഒരു ട്രെയിൽബ്ലേസിംഗ് അഭിഭാഷകയും, ബിസിനസ് നേതാവും, കമ്മ്യൂണിറ്റി അഡ്വക്കേറ്റുമാണ്. നിയമം, സംരംഭകത്വം, സേവനം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കരിയർ ആണ് അവരുടേത്.

Chugh LLP-യുടെ ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഓഫീസുകളുടെ പാർട്ണർ ഇൻ ചാർജ് ആണ് അവർ. ന്യൂയോർക്കിലും ഇന്ത്യയിലും നിയമം പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട്, ദിയയുടെ പ്രവർത്തനത്തിന് ഒരു ആഗോള കാഴ്ചപ്പാടുണ്ട്. ദി ഇൻഡസ് എന്റർപ്രണേഴ്‌സ് (TiE) ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രസിഡന്റാണ് അവർ.

എഞ്ചിനീയറിംഗിലെ മികവിനുള്ള അവാർഡ് ജോഹരത്ത് കുട്ടിക്കാണ്. നസീം ബീനയാണ് അവരെ പരിചയപ്പെടുത്തിയത്, മുൻ സെനറ്റർ കെവിൻ തോമസ് അവാർഡ് സമ്മാനിച്ചു. ന്യൂയോർക്ക് പവർ അതോറിറ്റിയിൽ (NYPA) സിസ്റ്റം എഞ്ചിനീയറിംഗ് സീനിയർ ഡയറക്ടറാണ് ജോഹാരത്ത്. ഇലക്ട്രിക് യൂട്ടിലിറ്റി വ്യവസായത്തിൽ 20 വർഷത്തിലേറെ പരിചയമുണ്ട്. പവർ ജനറേഷൻ & ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ, സബ്‌സ്റ്റേഷൻ ഡിസൈൻ, ഗ്രിഡ് മോഡേണൈസേഷൻ, പവർ സിസ്റ്റം ഓപ്പറേഷൻ & കൺട്രോൾ, ട്രാൻസ്മിഷൻ ഓപ്പറേഷൻസ് പ്ലാനിംഗ് എന്നിവയിൽ അവരുടെ കരിയർ വ്യാപിച്ചിരിക്കുന്നു,


കൂടാതെ ട്രാൻസ്മിഷൻ വിപുലീകരണ പദ്ധതികളുടെ എല്ലാ മേഖലകളിലും അവർ പങ്കാളിയാണ്. ലോംഗ് ഐലൻഡ് ട്രാൻസ്മിഷൻ എക്‌സ്പാൻഷൻ പ്രോജക്റ്റിന് (പ്രൊപ്പൽ NY എനർജി) 'ചീഫ് എഞ്ചിനീയർ' എന്ന നിലയിൽ നേതൃത്വം നൽകുന്നു.

വിദ്യാഭ്യാസമേഖലയിലെ  മികവിനുള്ള അവാർഡ് ഡോ. നന്ദിനി അമ്പാട്ട് മേനോന് ലഭിച്ചു. കേരള സെന്റർ അംഗവും NYC സ്‌കൂൾ അധ്യാപകനുമായ ജോസ് സ്റ്റീഫൻ ഡോ. മേനോനെ പരിചയപ്പെടുത്തി.  കേരള സെന്റർ സ്ഥാപക ഗ്രാൻഡ് പേട്രൺ ദിലീപ് വർഗീസ് അവാർഡ് സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള സീഡാർ ഹിൽ പ്രിപ്പറേറ്ററി സ്‌കൂളിന്റെ സ്ഥാപകയും ചീഫ് എഡ്യൂക്കേഷൻ ഓഫീസറുമാണ് നന്ദിനി. NJ അക്കാഡമി ഓഫ് സയൻസിന്റെയും ഇന്ത്യൻ അമേരിക്കൻ വനിതാ സംരംഭക അസോസിയേഷന്റെയും ബോർഡിലും, TiE NJ Next Genന്റെ cochair ആയും TiE Global Nxt Genന്റെ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുകൊണ്ട് അവർ പൊതു വിദ്യാഭ്യാസത്തിനും സംരംഭക സമൂഹത്തിനും സംഭാവന നൽകുന്നു.

സർക്കാർ, പൊതുസേവനം എന്നിവയിലെ മികവിനുള്ള അവാർഡ് ജേതാവായ ഇൻസ്‌പെക്ടർ ഷിബു മധുവിന് ഫാമിലി എമർജൻസി കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയർമാൻ ജോസ് ചെരിപുറം മറ്റ് കമ്മിറ്റിയഗംങ്ങളായ ജോസ് കാടാപ്പുറം ഡോ. തെരേസ ആന്റണി എന്നിവരുടെ സാന്നിത്യത്തിൽ സൂസമ്മ എബ്രഹാമിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പയനിയർ ക്ലബ്, സർഗ്ഗ വേദി, INANY, GOPIO മുതലായ സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ നിരവധി കമ്മ്യൂണിറ്റി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


കേരള സെന്റർ ഭാരവാഹികളായ രാജു തോമസ്, എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോൺ പോൾ, അലക്‌സ് ജോസഫ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ഈ പരിപാടിയെ ഹൃദയ സ്പർശിയായ ഒരനുഭവമാക്കി.

തഹ്‌സീന്റെ മനോഹരമായ ഗാനങ്ങളും നൂപുര ഡാൻസ് സ്‌കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് വിശിഷ്ട്ട വ്യക്തികൾക്കും സദസ്യർക്കും ഈ പരിപാടി വിജയിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. സ്‌പൈസ് ഗാർഡൻസ് കേറ്റർ ചെയ്ത വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2025 ലെ അവാർഡ് ദാന ചടങ്ങിന് തിരശീല വീണു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam