ഡാളസ്: വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ 2026 ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് (സെൻട്രൽ ടൈം) ആരംഭിക്കുമെന്ന് കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു.
ഓംനി ഹോട്ടലിലെ റൂമുകൾ പരിമിതമായതിനാൽ, പ്രത്യേകിച്ച് ഡബിൾ/ക്വീൻ റൂമുകൾ, പണം അടച്ച ക്രമത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നതാണ്. ഓംനി ഹോട്ടലിലെ എല്ലാ റൂമുകളും ബുക്ക് ചെയ്യപ്പെട്ടാൽ, ഏകദേശം 5 മിനിറ്റ് നടന്ന് എത്താവുന്ന ദൂരത്തിലുള്ള മറ്റൊരു ഹോട്ടൽ ഓവർഫ്‌ളോ ഹോട്ടലായി നിശ്ചയിച്ചിട്ടുണ്ട്. പ്രധാന ഹോട്ടലിലെ റൂം ഉറപ്പാക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് പെയ്‌മെന്റ് പൂർത്തിയാക്കുവാൻ കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിലും ആഹ്വാനം ചെയ്തു.
രജിസ്‌ട്രേഷൻ ചെയ്യേണ്ട ലിങ്ക്: https://convention.kccna.com/
ആയിരത്തിനുമുകളിൽ ഫാമിലി രജിസ്‌ട്രേഷൻ പ്രതീക്ഷിക്കുന്ന കൺവെൻഷന്റെ രജിസ്‌ട്രേഷൻ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കരുതുന്നു. കെ.സി.സി.എൻ.എ കൺവെൻഷൻ കേവലം ഒരു പരിപാടി മാത്രമല്ല - അത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകിച്ച് നമ്മുടെ യുവതലമുറയെയും ഒരുമിച്ച് ബന്ധിപ്പിച്ച് ആഘോഷങ്ങൾ പങ്കിടാനും അനശ്വരമായ ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കുന്ന ഒരു മഹത്തായ വേദിയാണെന്ന് കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് കമ്മറ്റി ഓർമ്മിപ്പിച്ചു.
ജെയിംസ് ഇല്ലിക്കൽ (ഫ്‌ളോറിഡ) പ്രസിഡന്റ്, സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വിപിൻ ചാലുങ്കൽ (ഷിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ, ജേക്കബ് കുസുമാലയം(ന്യൂയോർക്ക്) വൈസ് പ്രസിഡന്റ്, ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) ജോയിന്റ് ട്രഷറർ എന്നിവരാണ് കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത്.
ഇവരെ കൂടാതെ റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫിലിപ്പ്‌സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ഷിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക്), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ), ജോ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്‌ളോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ), വിമൻസ് ഫോറം നാഷണൽ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം (ഡാളസ്), കെ.സി.വൈ.എൽ പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ (ഷിക്കാഗോ), യുവജനവേദി നാഷണൽ പ്രസിഡന്റ് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് കമ്മറ്റി.
ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
