ഡിമെൻഷ്യ ബാധിച്ച് 37 വർഷമായി വധശിക്ഷ കാത്തിരിക്കുന്ന റാല്ഫ് ലിറോയ് മെൻസിസ് എന്ന 67 കാരന് വെടിവെപ്പ് വഴി വധശിക്ഷ നിർവഹിക്കാൻ തീയതി നിശ്ചയിച്ച് കോടതി. 1986-ൽ മൂന്ന് കുട്ടികളുടെ അമ്മയായ മോറിൻ ഹൺസാക്കറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു മെൻസിസിന് വധശിക്ഷ ലഭിച്ചത്. വധശിക്ഷയ്ക്കായി 2024 സെപ്റ്റംബർ 5-നാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം പത്തൊമ്പതാം വയസുകാരിയായ ഹൺസാക്കറെ മെൻസിസ് സോൾട്ട് ലേക്ക് സിറ്റിയിലെ ഒരു കടയിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും, പിന്നീട് 25 കിലോമീറ്റർ ദൂരെയുള്ള പിക്‌നിക് സ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. മെൻസിസ് തന്നെയാണ് പതിറ്റാണ്ടുകൾക്കുമുമ്പ് വെടിവെപ്പ് വഴി വധശിക്ഷ മതിയെന്ന് വ്യക്തമാക്കിയത്,1977 മുതൽ ഇതുവരെ വെടിവെപ്പ് വഴിയുള്ള അമേരിക്കയിലെ ആറാമത്തെ വധശിക്ഷ ആയേക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജഡ്ജ് മാത്യു ബേറ്റ്സ് ആണ് വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. മെൻസിസ് ഇപ്പോഴും “തനിക്ക് വധശിക്ഷ ലഭിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ബോധ്യത്തോടെ മനസ്സിലാക്കുന്നുണ്ടെന്ന്” പറഞ്ഞാണ് അദ്ദേഹം വിധി പ്രസ്താവിച്ചത്.
എന്നാൽ അദ്ദേഹത്തിന്റെ അഭിഭാഷകർ ഡിമെൻഷ്യ അത്യന്തം ഗുരുതരമായി മെൻസിസിനെ ബാധിച്ചെന്നും, അദ്ദേഹത്തിന് ഇപ്പോൾ വീൽചെയറിലും ഓക്സിജൻ സഹായത്തിനും ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും പറഞ്ഞു. അതിനാൽ അദ്ദേഹം നിയമപരമായി തന്റെ കേസുകൾ മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ജൂലൈ 23-ന് മെൻസിസിന്റെ മാനസികക്ഷമത വീണ്ടും പരിശോധിക്കാൻ കോടതിയോടു അഭിഭാഷകർ അഭ്യർത്ഥിച്ചിട്ടുണ്ട്. "മതിയായ ബോധമില്ലാത്ത ഒരു രോഗബാധിതനായ മനുഷ്യനെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് നീതിയെയോ മനുഷ്യാവകാശങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല," എന്ന് അഭിഭാഷകയായ ലിൻസി ലെയർ കോടതിയിൽ പറഞ്ഞു.അമേരിക്കൻ സുപ്രീംകോടതി ഇതിനുമുമ്പ് ഡിമെൻഷ്യ ബാധിച്ച പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്