വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജെയിംസ് ഹാരിസൺ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ ആവശ്യമായ ഡെലിഗേറ്റ് വോട്ടുകൾ കമലാ ഹാരിസ് നേടിയെന്നും ജെയിംസ് പറഞ്ഞു.
അടുത്തയാഴ്ച തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമലാ ഹാരിസ് എക്‌സിൽ പറഞ്ഞു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കമലാ ഹാരിസ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള സംവാദത്തിൽ തിരിച്ചടി നേരിടുകയും ആരോഗ്യപ്രശ്‌നങ്ങളും ചർച്ചയായതോടെയാണ് ബൈഡൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
രാജ്യത്തിൻ്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് പിൻമാറ്റമെന്ന് ജോ ബൈഡൻ അറിയിച്ചു. പ്രായവും അനാരോഗ്യവും കാരണം ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെയായിരുന്നു ബൈഡൻ്റെ പിന്മാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്