യുഎസ് സർക്കാർ ഷട്ട്ഡൗൺ; ഐആർ‌എസിൽ കൂട്ട പിരിച്ചുവിടൽ 

OCTOBER 8, 2025, 9:43 PM

വാഷിംഗ്‌ടൺ: സർക്കാർ അടച്ചുപൂട്ടൽ കാരണം തങ്ങളുടെ ജീവനക്കാരിൽ പകുതിയോളം പേരെ പിരിച്ചുവിടുകയാണെന്ന് ഐആർഎസ്.നികുതി ഏജൻസിയുടെ കണക്കനുസരിച്ച്, ഏകദേശം 34,000 ഐആർഎസ് ജീവനക്കാരെ പിരിച്ചുവിടും. മൊത്തം ജീവനക്കാരുടെ 53.6% പ്രതിനിധീകരിക്കുന്ന മറ്റൊരു 39,870 ജീവനക്കാർ ജോലിയിൽ തുടരും.

ഫെഡറൽ ഗവൺമെന്റ് പ്രവർത്തനങ്ങൾ അടച്ചുപൂട്ടൽ എട്ടാം ദിവസത്തിലെത്തിയതിനാലും, സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടു കൂടിയുമാണ്  ഈ പിരിച്ചുവിടൽ.

കോൾ സെന്റർ ജീവനക്കാരെയും ഐടി ജീവനക്കാരെയും മിക്ക ആസ്ഥാന ജീവനക്കാരെയും പിരിച്ചു വിടുമെന്ന്  പ്രസ്താവനയിൽ പറയുന്നു. ജൂലൈയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച നികുതി, ചെലവ് നിയമം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ജീവനക്കാർ ജോലിയിൽ തുടരും.

vachakam
vachakam
vachakam

പിരിച്ചുവിടൽ പ്രഖ്യാപിച്ച തൊഴിലാളികൾക്ക് അയച്ച കത്തിൽ, ഏജൻസികൾ ബാക്ക് പേ നൽകണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ഐആർഎസ് ഉദ്യോഗസ്ഥൻ ഡേവിഡ് ട്രെയ്‌നർ പറഞ്ഞു. ഈ ആഴ്ച ആദ്യം പുറപ്പെടുവിച്ച ട്രംപ് ഭരണകൂട നിർദ്ദേശത്തിന് വിരുദ്ധമാണിത്.

അതേ സമയം അത്യാവശ്യക്കാരല്ലാത്ത ജീവനക്കാർ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകും. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്, ആശുപത്രിയിലെ മെഡിക്കൽ കെയർ സ്റ്റാഫ്, അതിർത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയർ ട്രാഫിക് കൺട്രോളർമാരില്ലാത്ത വിമാനത്താവളങ്ങൾ അടച്ചിടും. പാസ്‌പോർട്ട് ഏജൻസികൾ യാത്രാരേഖകൾ തയാറാക്കുന്നതിന് സമയമെടുക്കും. 

വൃദ്ധർക്കും ദരിദ്രർക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡികെയർ, മെഡികെയ്ഡ് എന്നിവയിലും ജീവനക്കാരുടെ കുറവ് തടസമായേക്കാം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് തുടങ്ങിയ നിരവധി ഏജൻസികൾ നിരവധി തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam