അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിന്റെ ധനശേഖരണാർത്ഥഖം ഭദ്രാസനാസ്ഥാനത്തുവെച്ച് (236 Old Malankara Archdiocesan Extra Vaganza (MAE 2025)) മേയ് 31 ശനിയാഴ്ച രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മേൽനോട്ടത്തിലും ഭദ്രാസന കൗൺസിൽ അംഗങ്ങൾ സ്‌പെഷ്യൽ കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അതിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്.
തദവസരത്തിൽ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപോലീത്തായുടെ (പെരുമ്പാവൂർ മേഖല) സാന്നിദ്ധ്യവും ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞവർഷം നടത്തിയ MAE 2024 വൻ വിജയകരമായി പൂർത്തിയാക്കിയതിന്റെ പ്രചോദനം ഉൾക്കൊണ്ട്, ഈ വർഷവും ന്യൂയോർക്കിലേയും ന്യൂജേഴ്‌സിയിലേയും വിവിധ ദേവാലയങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി നടത്തുന്നതിന് ഊർജ്ജസ്വലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വിവിധതരം കലാപരിപാടികൾ ആർട്ട് എക്‌സിബിഷൻ, യോഗ & ഹെൽത്ത് ഫെയർ, പ്ലാന്റ് സെയിൽ, ഇന്ത്യൻ ഗാർമെന്റ്‌സ് സെയിൽ, Henna & Face Painting, കുട്ടികൾക്കായുള്ള Bounce House എന്നിങ്ങനെയുള്ള വിവിധ ഇനങ്ങൾ ഈ വർഷത്തെ പ്രോഗ്രാമിലെ മുഖ്യഘടകങ്ങളാണ്.
ഈ വർഷം ഭക്ഷ്യമേളയിൽ ഒരുക്കുന്ന നാടൻ തട്ടുകട, തണ്ണീർപന്തൽ, അമ്മച്ചിയുടെ കലവറ എന്നീ ഇനങ്ങൾ MAE 2025 ന്റെ പ്രധാന ആകർഷണമാണ്. മേളയുടെ വിജയത്തിനായി ഏവരുടേയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരേയും ഹാർദവമായി മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസനാസ്ഥാനവുമായി (ഫോൺ 845-364-6003) ബന്ധപ്പെടാവുന്നതാണ്.
അമേരിക്കണ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്