വാഷിംഗ്ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്ര്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒരു പ്രചോദനമാണെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ഞങ്ങള്‍ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള തങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങള്‍, ലാറ്റിനമേരിക്കന്‍ ജനതകള്‍, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ എന്നിവരെ കരുതുന്നു. ഈ സമ്മാനം ദുരിതമനുഭവിക്കുന്ന വെനസ്വേലന്‍ ജനതയ്ക്കും തങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായകമായ പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും സമര്‍പ്പിക്കുന്നുവെന്ന് മരിയ കൊറിന മചാഡോ എക്‌സില്‍ കുറിച്ചു.
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിലും നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചത്. ലാറ്റിനമേരിക്കയില്‍ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
