ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിലെ ഒരു സ്‌മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ ഡേസ് എലവേറ്റഡ് എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയുടെ പിന്നിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് കരുതപ്പെടുന്നു.
ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്.
ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്.
മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹൂസ്റ്റൺ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി
ആണവ രഹസ്യങ്ങൾ അറിയാവുന്ന പത്ത് ശാസ്ത്രജ്ഞരെ കാണാതായി; എല്ലാം യാദൃശ്ചികമെന്ന് കരുതാനാവില്ലെന്ന് അമേരിക്കൻ
അമേരിക്കൻ സ്വപ്നങ്ങൾക്ക് തടസ്സമായി വിസ പ്രതിസന്ധി; ഇന്ത്യൻ പ്രവാസികൾക്ക് എംപ്ലോയ്മെന്റ് വിസ ലഭിക്കാൻ
അമേരിക്കൻ സൈന്യത്തെ അമ്പരപ്പിച്ച് ആന്ത്രോപിക് 'മിത്തോസ്'; അത്യാധുനിക ഐ ടെക്നോളജിയിൽ ലോകം പുതിയ