സോഷ്യൽ മീഡിയയിൽ വിവാദപരാമർശം ഹ്യൂസ്റ്റണിലെ ശിശുരോഗ വിദഗ്ദ്ധനെ ജോലിയിൽ നിന്ന് പുറത്താക്കി

JULY 8, 2025, 1:40 AM

ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദപരമായ അഭിപ്രായം സാമൂഹിക മാധ്യമങ്ങളിലിട്ട ഹ്യൂസ്റ്റണിലെ ശിശുരോഗ വിദഗ്ദ്ധനെ ജോലിയിൽ നിന്ന് പുറത്താക്കി. സെൻട്രൽ ടെക്‌സസിലെ മാരകമായ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പരാമർശമാണ് ഡോക്ടർക്ക് വിനയായത്.

ബ്ലൂ ഫിഷ് പീഡിയാട്രിക്‌സിൽ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെതിരെയാണ് നടപടി. പ്രദേശത്തിന്റെ രാഷ്ട്രീയ ചായ്‌വുകൾ ചൂണ്ടിക്കാട്ടി കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് കഴിഞ്ഞ വാരാന്ത്യത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വെള്ളപ്പൊക്കത്തിൽ കാണാതായ പെൺകുട്ടികളുള്ള ക്യാമ്പിനെ 'വെള്ളക്കാർക്ക് മാത്രമുള്ള പെൺകുട്ടികളുടെ ക്യാമ്പ്' എന്നാണ് മുൻ ഹ്യൂസ്റ്റൺ ഫുഡ് ഇൻസെക്യൂരിറ്റി ബോർഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്. വ്യാപകമായി പ്രചരിച്ച ഈ പോസ്റ്റിൽ അവർ ഇങ്ങനെ കുറിച്ചു:

vachakam
vachakam
vachakam

'എല്ലാ സന്ദർശകരും, കുട്ടികളും, മാഗാ ഇതര വോട്ടർമാരും, വളർത്തുമൃഗങ്ങളും സുരക്ഷിതരും വരണ്ടവരുമായിരിക്കട്ടെ. കെർ കൗണ്ടി മാഗാ ഫെമയെ ഇല്ലാതാക്കാൻ വോട്ട് ചെയ്തു. അവർ കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നു. അവർ വോട്ട് ചെയ്തത് അവർക്ക് ലഭിക്കട്ടെ. അവരുടെ ഹൃദയങ്ങളെ അനുഗ്രഹിക്കട്ടെ.'

27 കുട്ടികൾ ഉൾപ്പെടെ 75 പേരുടെ ജീവൻ അപഹരിച്ച പ്രകൃതിദുരന്തത്തിനിടയിലെ ഈ പോസ്റ്റ് സമൂഹത്തിൽ വലിയ രോഷത്തിന് കാരണമായി. ഇവയെല്ലാം ഡോക്ടറുടെ അഭിപ്രായങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തുന്നതായിരുന്നു.

ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്‌സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam