ഹൂസ്റ്റൺ: മലയാളികളുടെ ജനപ്രിയ പാട്ടുകാരൻ എം.ജി ശ്രീകുമാർ, സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി, നടനും ഹാസ്യത്തിന്റെ സ്റ്റേജ് സാന്നിധ്യവുമായ രമേശ് പിഷാരടി എന്നിവർ ഒന്നിച്ച സംഗീതഹാസ്യ സന്ധ്യ ഹൂസ്റ്റൺ മലയാളികളെ ആവേശത്തിലാഴ്ത്തി. നോർത്ത് അമേരിക്കൻ പര്യടനത്തിലൂടെ ശ്രദ്ധേയമായ 'വിന്റ്‌സർ എന്റർടെയ്ൻമെന്റ് ഷോ 'ഹൈ ഫൈവ് 2025', ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ ധനശേഖരണാർത്ഥം മെയ് 11ന് ഞായറാഴ്ച മിസേറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ നടന്നു.
ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ പരിപാടി, സ്റ്റാഫോർഡ് മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു. ഫോർട്ടബെൻഡ് ഡിഡ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ സന്നിഹിതനായിരുന്നു. വിവിധ ഇടവകകളിൽ നിന്നും വൈദികരും ഒപ്പം കലാ സ്‌നേഹികളായ ആയിരത്തിൽ പരം ഹൂസ്റ്റൺ നിവാസികളും സംഗീതഹാസ്യ നിശയ്ക്ക് ആവേശപൂർവം സാക്ഷ്യം വഹിച്ചു. എം.ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, രമേശ് പിഷാരടി എന്നിവരുൾപ്പെടെ പതിനൊന്നംഗ സംഘത്തെ നയിക്കുന്നത് വിന്റ്‌സർ എന്റർടെയ്ൻമെന്റ് സാരഥിയും മലയാളികൾക്ക് സുപരിചിതനുമായ രഞ്ചുരാജ് ആണ്.
ഹൂസ്റ്റണിലെ മലയാളി സാമ്പത്തിക സംരംഭകൻ ഒനീൽ കുറുപ്പ് (കാരവല്ലി ക്യാപിറ്റൽ ആന്റ് വെഞ്ച്വേഴ്‌സ്), ഇവന്റ് സ്‌പോൺസർ സുനിൽ കോര (സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം), തോമസ് മാത്യു (റിലയബിൾ റിയൽറ്റേഴ്‌സ്) തുടങ്ങിയവരും ഈ പരിപാടി അവിസ്മരണീയമാക്കുവാൻ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.
ഫാ. ഡോ. ഐസക് ബി പ്രകാശ്, ജനറൽ കൺവീനർ റിജോ ജേക്കബിന്റെ നേതൃത്വത്തിൽ ഷിജിൻ തോമസ് പാരിഷ് ട്രസ്റ്റി, ബിജു തങ്കച്ചൻ പാരീഷ് സെക്രട്ടറി എന്നിവരും മാനേജിംഗ് കമ്മറ്റി അംഗങ്ങളോടൊപ്പം നൂറിൽപ്പരം വോളന്റീയേഴ്‌സ്, എം.എം.വി.എസ്, മെൻസ് ഫെല്ലോഷിപ്പ്, ഒ.സി.വൈ.എം, എം.ജി.ഒ.സി.എസ്.എം, സൺഡേ സ്‌ക്കൂൾ എന്നീ പോഷക സംഘടനകളും പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. എം.ജി.ഒ.സി.എസ്.എം, സൺഡേ സ്‌ക്കൂൾ കുട്ടികളുടെ ശ്രദ്ധേയമായ നൃത്തനൃത്യങ്ങൾ വർണാഭമായിരുന്നു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്