ഡാളസ്: നോർത്ത് ടെക്‌സാസിലെ ഡാളസ്‌ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ഞായറാഴ്ച രാവിലെ വരെ 'ഡെൻസ് ഫോഗ് അഡൈ്വസറി' പ്രഖ്യാപിച്ചു.
ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന മൂടൽമഞ്ഞ് മുന്നറിയിപ്പ് അന്ന് രാവിലെ 9 മണി വരെ തുടരാനാണ് സാധ്യതയെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ഡാളസ്, ഫോർട്ട് വർത്ത്, ഫ്രിസ്‌കോ, പ്ലാനോ, മക്കിന്നി,അലൻ തുടങ്ങിയ നിരവധി നഗരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ, വേഗത കുറച്ച്, ലോ ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ച്, മുൻപിലുള്ള വാഹനങ്ങളുമായി കൂടുതൽ അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച രാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നെങ്കിലും പകൽ സൂര്യപ്രകാശമുണ്ടായിരുന്നു. താപനില 58 ഡിഗ്രി ഫാരൻഹൈറ്റിന് അടുത്തെത്തിയ ശേഷം രാത്രിയിൽ 42 ഡിഗ്രിയിലേക്ക് താഴ്ന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
