ഹൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയതിൽ പുതിയതായി നിർമ്മിക്കുന്ന അജപാലന മന്ദിരത്തിന്റെ തറക്കല്ലിടീൽ കർമ്മം മെയ് 18 ഞായറാഴ്ച നടത്തപ്പെടുന്നു.
കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ശിലാസ്ഥാപനകർമ്മം നിർവഹിക്കുന്നതാണ്.
കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധന പരിശീലനം, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും മിനിസ്റ്ററികളുടെയും പ്രവർത്തനം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, ധ്യാനം, ഫൊറോനാതല അജപാലന പ്രവർത്തനം എന്നിവയാണ് അജപാലന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും.
വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും. ഇടവകാംഗങ്ങളുടെ പ്രതീക്ഷയുടെയും പരിശ്രമത്തിന്റെയും ഫലമായ പുതിയ ഈ സംരംഭത്തിന് ആബാലവൃദ്ധം ഇടവകക്കാരും പങ്കുകാരാകുന്നു.
ഈ മനോഹര കർമ്മത്തിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, സിസ്റ്റർ റെജി എസ്.ജെ.സി, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, ബിബി തെക്കനാട്ട് എന്നിവർ അറിയിച്ചു.
ഈ മംഗളകർമ്മം എല്ലാവരുടെയും സജീവ സാന്നിദ്ധ്യത്താൽ വിജയപ്രദമായിത്തീരട്ടെ എന്ന് വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ആശംസിച്ചു.
ബിബി തെക്കനാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്