2023ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്റെ (GCMA) ഓണാഘോഷം സെപ്തംബർ 6ന് (ശനിയാഴ്ച) ബെൽവുഡ് സിറോ മലബാർ ചർച്ചിൽ (5000 St. Charles Rd. Bellwood 60104 ) നടക്കും.
സെപ്തംബർ 6 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിനായി വാദ്യമേളത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേൽക്കുന്ന ഘോഷയാത്ര, വിഭവ സമർത്ഥമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും കുടുംബസമേതം ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ (GCMA) സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. മനോജ് തോമസ് കോട്ടപ്പുറം, മേഴ്‌സി കുര്യാക്കോസ് എന്നിവർ മുഖ്യ സംഘാടകരായിരിക്കും.
ഗ്രെയ്റ്റർ ഷിക്കാഗോയിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പായ മണവാളൻസ് ഷിക്കാഗോ അവതരിപ്പിക്കുന്ന ഡാൻസ് മെഡലി, തിരുവാതിര, ഗായകരായ അനുജ് ഗോപാലിന്റെ ഗാനങ്ങൾ, ചെണ്ടമേളം, ഓണം ഫോട്ടോ സെഷൻ എന്നിവ ഉണ്ടായിരിക്കും.
ഓണാഘോഷത്തിനുള്ള ഓൺലൈൻ റെജിസ്‌ട്രേഷൻ ആരംഭിച്ചു. റെജിസ്‌ട്രേഷൻ ലിങ്കിനായി സംഘാടകരെ ബന്ധപ്പെടുക. മനോജ് തോമസ് (630-687-5768), മേഴ്‌സി കുര്യാക്കോസ് (773-865-2456), പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് (224-522-9157), സെക്രട്ടറി സേവ്യർ ജോൺ (312-391-6767)
സെപ്തംബർ 6ന് നടക്കുന്ന ഓണാഘോഷത്തിന് ശേഷം ഒക്ടോബർ 11 ന് നാഷണൽ ലെവൽ ബാഡ്മിന്റൺ മത്സരങ്ങളും 2026 ഏപ്രിൽ 11 ശനിയാഴ്ച കലാ മത്സരങ്ങളും നടത്തുന്നതായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്