2026-ൽ ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും ആരംഭിക്കുമെന്ന് ഗൂഗിൾ; അർഹരാകുന്നത് ആരൊക്കെയെന്ന് അറിയാം 

DECEMBER 23, 2025, 8:14 PM

2026-ൽ ഗ്രീൻ കാർഡ് നേടുന്നതിനുള്ള ആദ്യഘട്ടമായ PERM അപേക്ഷകൾ വീണ്ടും കൂടുതൽ ജീവനക്കാർക്കായി ആരംഭിക്കുമെന്ന് ഗൂഗിൾ ജീവനക്കാരെ അറിയിച്ചതായി റിപ്പോർട്ട്. PERM (Program Electronic Review Management) എന്നത് വിദേശരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ വിസയിൽ നിന്ന് അമേരിക്കൻ ഗ്രീൻ കാർഡിലേക്ക് മാറുന്നതിനുള്ള ആദ്യവും നിർണായകവുമായ ഘട്ടമാണ്. H-1B പോലുള്ള ജോലിയിടങ്ങളിലെ  വിസയിലുള്ള ജീവനക്കാരെ സ്ഥിരതാമസത്തിന് മാറ്റാൻ ടെക് കമ്പനികൾ സാധാരണയായി PERM ആണ് ഉപയോഗിക്കുന്നത്.

അതേസമയം 2023 ജനുവരിയിൽ ഗൂഗിൾ PERM അപേക്ഷകൾ നിർത്തിവെച്ചിരുന്നു. അതേ മാസമാണ് കമ്പനി 12,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ആമസോൺ, മെറ്റ തുടങ്ങിയ മറ്റു ടെക് കമ്പനികളും ആ സമയം PERM അപേക്ഷകൾ നിർത്തിയിരുന്നു. വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കാരണം, അമേരിക്കയിൽ ജോലി അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് വലിയ ബുദ്ധിമുട്ടായി.

ഡിസംബർ മാസത്തിൽ പുറത്തിറക്കിയ ഒരു ഇൻറേണൽ ന്യൂസ്‌ലറ്ററിൽ, PERM-യ്ക്ക് അർഹരായ ജീവനക്കാർക്ക് 2026-ന്റെ ആദ്യ പാദത്തിൽ (Q1) ഗൂഗിളിന്റെ പുറത്തുള്ള നിയമോപദേശകരിൽ നിന്ന് അറിയിപ്പ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

vachakam
vachakam
vachakam

എന്നാൽ ഈ വർഷം കുറച്ച് ജീവനക്കാർക്ക് മാത്രമാണ് ഗൂഗിൾ PERM അപേക്ഷ നൽകിയതെന്ന് ഇതുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു. എന്നാൽ 2026-ലെ പ്രഖ്യാപനം ഈ പദ്ധതി വ്യാപകമായി നടപ്പിലാക്കാനുള്ള സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെമ്മോ പ്രകാരം, എല്ലാ ജീവനക്കാരും PERM-യ്ക്ക് അർഹരാവില്ല. 

പ്രധാന നിബന്ധനകൾ ഇവയാണ്:

vachakam
vachakam
vachakam

  • ഡിഗ്രിയും മുൻ പ്രവൃത്തി പരിചയവും ആവശ്യമായ ജോലി സ്ഥാനമായിരിക്കണം
  • ഗൂഗിൾ ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നവരായിരിക്കണം
  • റിമോട്ട് ആയി ജോലി ചെയ്യുന്നവർ PERM-യ്ക്ക് അർഹരാകാൻ ഓഫീസിലേക്ക് മാറാൻ സമ്മതിക്കണം
  • കമ്പനിയിൽ ശിക്ഷാ നടപടികളോ നെഗറ്റീവ് റെക്കോർഡുകളോ ഇല്ലാത്ത ജീവനക്കാരൻ ആയിരിക്കണം
  • വാർഷിക പ്രകടന വിലയിരുത്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കണം.
  • Level 3 അല്ലെങ്കിൽ അതിൽ താഴെയുള്ള റോളുകളിലുള്ളവർക്ക് PERM ലഭിക്കാൻ സാധ്യത കുറവാണ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam