വാഷിംഗ്ടണ്‍: വിദേശ തൊഴിലാളികള്‍ക്കായി ആയിരക്കണക്കിന് എച്ച്-1ബി വിസകള്‍ കരസ്ഥമാക്കിയതിന് പിന്നാലെ 1,600 ജീവനക്കാരെ പിരിച്ചുവിട്ട ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ഗെയിമിംഗ് ബ്രാന്‍ഡിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം.
മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച 4,800 മൊത്തം പിരിച്ചുവിടലുകളുടെ ഭാഗമായാണ് ഗെയിമിംഗ് വിഭാഗത്തില്‍ നിന്ന് മാത്രം ഇത്രയും പേരെ പുറത്താക്കിയത്. എന്നാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (USCIS) കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 2,273 വിദേശ തൊഴിലാളികളെ എച്ച്-1ബി വിസ വഴി നിയമിക്കാന്‍ മൈക്രോസോഫ്റ്റിന് ഔദ്യോഗിക അനുമതി ലഭിച്ചിട്ടുണ്ട്.
സ്വദേശികളായ അമേരിക്കക്കാരെ ഒഴിവാക്കി കുറഞ്ഞ വേതനത്തില്‍ വിദേശികളെ നിയമിക്കാനുള്ള കമ്പനികളുടെ നീക്കമാണിതെന്നാണ് ആരോപണം. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴില്‍ കവരുന്ന ഇത്തരം വിസ പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ലാക്കണമെന്ന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി റൈലി മൂര്‍ ആവശ്യപ്പെട്ടു. എച്ച്-1ബി വിസ തട്ടിപ്പുകള്‍ക്കെതിരെ അമേരിക്കന്‍ തൊഴില്‍ വകുപ്പ് വിപുലമായ അന്വേഷണവും സമന്‍സുകളും അയച്ചുതുടങ്ങിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ, ഇന്ത്യന്‍ വംശജയായ എക്‌സ്‌ബോക്‌സ് സിഇഒ ആശാ ശര്‍മ്മയ്ക്കെതിരെയും ഒരു വിഭാഗം ഓണ്‍ലൈന്‍ ആക്രമണം നടത്തുന്നുണ്ട്.
എന്നാല്‍ പിരിച്ചുവിടല്‍ തികച്ചും ബിസിനസ്സ് ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിസ സ്റ്റാറ്റസുമായി ഇതിന് ബന്ധമില്ലെന്നും മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. എക്‌സ്‌ബോക്‌സ് ലാഭവിഹിതത്തില്‍ കടുത്ത ഇടിവ് നേരിടുന്നതിനാല്‍ പുനസംഘടന അനിവാര്യമാണെന്ന് സിഇഒ ആശാ ശര്‍മ്മ വിശദീകരിക്കുന്നു.
അതേസമയം വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്, കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത നിയമവിരുദ്ധ നികുതിയാണെന്ന് ചൂണ്ടിക്കാട്ടി ബോസ്റ്റണിലെ ഫെഡറല്‍ കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
