സനാതന ധർമ്മത്തിന്റെ മഹത്തായ ജീവിതമൂല്യങ്ങളും രാമായണത്തിന്റെ തത്ത്വസന്ദേശവും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്ര സംഘടിപ്പിച്ച രാമായണ മാസാചരണം വിവിധ ആത്മീയപഠന പരിപാടികളോടെ ഭക്തിസാന്ദ്രമായി സമാപിച്ചു.
മനോജ് വി. നമ്പൂതിരിയുടെ അനുഗ്രഹപ്രഭാഷണത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമായത്. തുടർന്ന് ഒരു മാസക്കാലം രാമായണ പാരായണം, ചർച്ചകൾ, വ്യാഖ്യാനങ്ങൾ, ആശയസംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. മന്ത്ര ജനറൽ സെക്രട്ടറി ഉണ്ണി തൊയക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ രഞ്ജിനി നായർ, കാനഡ ഏകോപിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് ഒരുമിച്ച് രാമായണ പാരായണത്തിലും ചർച്ചകളിലും പങ്കുചേരാൻ അവസരമൊരുക്കിയത് മാസാചരണത്തിന്റെ പ്രത്യേകതയായി.
സമാപന സമ്മേളനത്തിൽ കിഴക്കേടം ഹരി നാരായണൻ ജിയുടെ പ്രഭാഷണവും സത്സംഗവും പങ്കെടുത്തവർക്ക് വേറിട്ട ആത്മീയാനുഭവമായി. രാമായണ മാസാചരണത്തിന്റെ വിജയം പങ്കാളിത്തത്തിന്റെ എണ്ണത്തിലല്ല, രാമായണ തത്ത്വത്തിന്റെ ഊർജ്ജം പങ്കെടുത്ത ഓരോ വ്യക്തിയിലേക്കും എത്രത്തോളം എത്തിക്കാൻ സാധിച്ചു എന്നതിലായിരിക്കണം വിലയിരുത്തേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പങ്കെടുക്കുന്നവരുടെ മനസ്സിലേക്ക് രാമായണത്തിന്റെ തത്ത്വവും ധാർമ്മിക സന്ദേശവും ആഴത്തിൽ എത്തിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ധർമ്മത്തിന്റെ വഴിയിലൂടെ ജീവിതത്തെ നയിച്ച ശ്രീരാമന്റെ മഹത്തായ സന്ദേശമാണ് രാമായണം. സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ശ്രീരാമന്റെ ജീവിതാദർശങ്ങളും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും പകർന്നു നൽകുന്നതിനായി മന്ത്ര തങ്ങളാൽ കഴിയുന്ന പങ്ക് നിർവഹിക്കാൻ സാധിക്കുന്നു എന്നത് വലിയ നേട്ടമായാണ് കാണുന്നത്,' എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.
രാമായണം കേവലം പാരായണത്തിൽ ഒതുങ്ങാതെ, അതിന്റെ തത്ത്വവും ധർമ്മബോധവും ജീവിതത്തിലേക്ക് പകർത്താനുള്ള പ്രചോദനമായി മാറണമെന്ന സന്ദേശത്തോടെയാണ് ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടികൾക്ക് സമാപനമായത്.
ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഏവരുടെയും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
