ഹൂസ്റ്റൺ : ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
വെടിവെപ്പുകളുടെ തുടക്കം ഷുഗർ ലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയിൽ മരിച്ചു.
അടുത്തൊരു മണിക്കൂറിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് എത്തി. അതിനിടെ ഒരു സാക്ഷിയും കൊല്ലപ്പെട്ടു.
മൂന്നാമത്തെ സംഭവം ക്രീക്‌ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പോലീസ് കണ്ടെത്തിയത്.
പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്‌കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പോലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പോലീസ് വ്യക്തമാക്കി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
