ന്യൂയോർക്ക് : മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), അഗാധമായ ദു:ഖവും അനgശോചനവും രേഖപ്പെടുത്തി. പരിസ്ഥിതി, പൊതുജനക്ഷേമം എന്നീ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വി.എസ്. എന്ന് ഫോമ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
വി.എസ് എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നുവന്നു ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.
സി.പി.എമ്മിന്റെ രൂപവത്കരണത്തിൽ പങ്കാളിയായവരിൽ ജീവനോടെ ഉണ്ടായിരുന്നവരിൽ അവസാനത്തെ കണ്ണിയായിരുന്ന വി.എസ്, നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമായിരുന്നുവെന്നു ഫോമാ ട്രഷറർ സിജിൽ പാലക്കലോടി അനുസ്മരിച്ചു.
ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വി.എസ്, എന്നും സ്ത്രീ പക്ഷത്തത്തു നിലകൊണ്ടിരുന്ന ജനകീയ നേതാവായിരുന്നുവെന്നു ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.
ഷോളി കുമ്പിളിവേലി പി.ആർ.ഒ, ഫോമ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്