ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് ആഗസ്റ്റ് 03 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടികയറി.
മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനായും സഹകാർമ്മികരായി വികാരി റവ. ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് പുത്തൻപുരയും, ഇതര വൈദീകരും പങ്കെടുത്തു.
വി. കുർബാനക്കുശേഷം ലദീഞ്ഞിനും, ആഘോഷമായി കൊടികയറ്റത്തിനും കാർമ്മികത്വം വഹിച്ചത് ഇടവക വികാരി റവ. ഫാ. സിജു മുടക്കോടിൽ ആയിരുന്നു.
പെരുന്നാൾ ആഗസ്റ്റ് 3 മുതൽ 11 വരെയാണ്, എന്നാൽ പ്രധാന തിരുനാൾ ദിനങ്ങൾ ആഗസ്റ്റ് 8 മുതൽ-11 വരെയാണ്. എല്ലാ ദിവസവും വൈകുന്നേരം വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
അനേകം വിശ്വാസികൾ മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പ്രാർത്ഥനാ പുരസരം പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തി കൊടികയറ്റി.
തിരുനാൾ തിരുകർമ്മങ്ങൾക്കും പെരുന്നാൾ ആഘോഷങ്ങൾക്കും ബഹുമാനപ്പെട്ട ശ്രേഷ്ട വൈദീകർക്ക് പുറമെ ഫാദർ അനീഷ് മാവേലിപുത്തൻപുര, സിസ്റ്റർ ശാലോം SVM, ട്രസ്റ്റി കോഓർഡിനേറ്റർ സാബു കട്ടപ്പുറം, ഇതര കൈക്കാരന്മാരായ ബിനു പൂത്തറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് ട്രസ്റ്റീ നിബിൻ വെട്ടിക്കാട്ടിൽ, ജെയിംസ് മന്നാകുളത്തിൽ, സണ്ണി മേലേടം, അനിൽ മറ്റത്തികുന്നേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര, സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളംഫേൽ, തുടങ്ങിയവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്