ഡാളസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാളസ് സ്റ്റേഡിയത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ ഹോണ്ടുറാസ് സ്വദേശിയായ ലൂയിസ് മൗറിസിയോ ഫ്‌ളോറസ് ഓർഡോണസ് (33) എന്നയാൾക്കെതിരെ യുഎസ് ഫെഡറൽ അധികൃതർ കേസെടുത്തു.
വിലക്കുള്ള വ്യോമമേഖലയിൽ രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ പറത്തിയതിനാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
എഫ്.ബി.ഐയുടെ ഡ്രോൺ വിരുദ്ധ നിരീക്ഷണ സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങൾക്കിടെ മാത്രം ഇരുപതിലധികം അനധികൃത ഡ്രോണുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ മത്സരം കഴിഞ്ഞ് മൂന്ന് മണിക്കൂർ വരെ സ്റ്റേഡിയങ്ങൾക്ക് മുകളിൽ കടുത്ത വിമാനവിലക്ക് (No-Fly Zone) ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
