ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ പതിനഞ്ച് മാലാഖാക്കുത്തുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടും മനോഹരവും ചിട്ടയായ ക്രമീകരണം കൊണ്ടും തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണം ഏറെ ശ്രദ്ധേയമായി.
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായോടൊപ്പം വികാരി ഫാ.തോമസ് മുളവനാൽ, സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിൽ, കൈപ്പുഴ സെന്റ് ജോർജ് ഫെറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, അസി.വികാരിമാരായ ഫാ. ബിൻസ് ചേത്തലിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹ കാർമ്മികരായി തിരുകർമ്മത്തിൽ പങ്കെടുത്തു.
പുതിയ ദൈവാലയത്തിലേക്ക് മാറ്റപ്പെട്ടതിന് ശേഷമുളള രണ്ടാമത്തെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ, മതബോധന അദ്ധ്യാപകരായ ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടത്തിൽ എന്നിവർ നേതൃത്വം നൽകി. ഈ വർഷം സമാന്ത കണ്ടാരപ്പളളിൽ, ആന്റണി കരിമ്പുംകാലായിൽ, ജേക്കബ് മൂന്നുപറയിൽ, ആഡലിൻ വെള്ളാപ്പിള്ളിൽ, സെമീറ വെള്ളാപ്പിള്ളിൽ, ബെഞ്ചമിൻ മലേമുണ്ടയ്ക്കൽ, റൈലി മലേമുണ്ടയ്ക്കൽ, എമ്മലൈൻ കുളത്തിൽകരോട്ട്, അമായ പുഴക്കരോട്ട്, ജെനീസ് കരുനാട്ട്, ആലിസൻ മുണ്ടുപാലത്തിങ്കൽ, നാഡ്‌ലിൻ പുതുശ്ശേരിൽ, നോവ വഞ്ചിപ്പുരയ്ക്കൽ, ജെസ്വിൻ ഒറവക്കുഴിയിൽ, നോവ ഈന്തുംകാട്ടിൽ, എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്.
തിരുക്കർമ്മങ്ങൾക്ക് ശേഷം ദൈവാലയ ഹാളിൽ കുട്ടികൾക്ക് സ്വീകരണവും കലാപരിപാടികളും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഇടവക ദൈവജനം മുഴുവൻ പ്രാർത്ഥനയോടെ ഈ പുണ്യദിനത്തിനായി ഒരുങ്ങിയതിന് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പ്രത്യേകം നന്ദി പറഞ്ഞു.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്