ന്യൂയോർക്ക് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇൻകിന്റെ നിലവിലുള്ള ചട്ടങ്ങങ്ങളിൽ സുതാര്യത വരുത്തുന്നതിനായി പുതിയ ഭരണഘടനാ സമിതി രൂപികരിച്ചു.
ജോസഫ് കുരിയപ്പുറം, ഡോക്ടർ കല, രാജൻ പടവത്തിൽ, അഡ്വ. അഭിലാഷ് ടി മത്തായി, സണ്ണി ജോസഫ്, അഡ്വ. ജോയി കൂടാലി, അഡ്വ.ജീമോൻ ജോസഫ്, ഡോക്ടർ നീന ഈപ്പൻ, പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവരാണ് നിയമഭേദഗതി കമ്മറ്റിയിൽ നിലവിലുള്ളത്. കമ്മറ്റിയുടെ ആദ്യ യോഗം മെയ് 13ന് ചേർന്ന് നിർണായക തീരുമാനങ്ങൾ എടുത്തു.
ഇപ്പോഴുള്ള ബൈലോയിൽ ഭേദഗതി ആവശ്യമാണെന്ന് പ്രസിഡന്റ് സണ്ണി മറ്റമന, ട്രസ്റ്റ് ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, ജേക്കബ് പടവത്തിൽ എന്നിവർ അഭിപ്രായപ്പെട്ടു. അതുപ്രകാരം നിയമഭേദഗതി നിരവധി മാറ്റങ്ങൾക്ക് അനിവാര്യമാണ് എന്ന് കമ്മിറ്റി വിലയിരുത്തി.
നിർണായക ഭേദഗതികൾ അടുത്ത കമ്മറ്റിയിൽ സമർപ്പിക്കുന്നതിനായി ഒരു പ്രധാന കാര്യനിർവാഹക സമിതിയെ നിയമിച്ചു. ജേക്കബ് പടവത്തിൽ ചെയർമാനായി നയിക്കുന്ന കോർ കമ്മറ്റിയിൽ അദ്ദേഹത്തോടപ്പം എബ്രഹാം വർഗ്ഗിസ്, ഡോ. കല, അഡ്വ. അഭിലാഷ് മത്തായി, അഡ്വ. ജോയ് കൂടാലി, അഡ്വ. ജീമോൻ എന്നിവരും പ്രവർത്തിക്കും.
എത്രയും പെട്ടെന്ന് നിലവിലുള്ള ബൈലോയിൽ മാറ്റങ്ങൾ വരുത്തി അത് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇൻങ്ക് പൊതുസഭ വിളിച്ചു പുതുക്കിയ ഉപനിയമം എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തുവാൻ കമ്മറ്റി തീരുമാനിച്ചു.
റോബർട്ട് അരിച്ചിറ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്