ജെയിംസ് കോമി, ജോണ്‍ ബ്രണ്ണന്‍ എന്നിവര്‍ക്കെതിരെ നീതിന്യായ വകുപ്പിന്റെ അന്വേഷണം 

JULY 9, 2025, 7:08 PM

ന്യൂയോര്‍ക്ക്: മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ എന്നിവര്‍ക്കെതിരെ നീതിന്യായ വകുപ്പിന്റെ അന്വേഷണം. 2016 ലെ റഷ്യന്‍ അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം എന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചവര്‍ നടത്തുന്ന വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ അന്വേഷണം എന്നാണ് ഉ്ന്നത വൃത്തങ്ങള്‍ പറയുന്നത്.

നിലവിലെ സിഐഎ ഡയറക്ടറും തന്റെ മുന്‍ഗാമികളുടെ വിമര്‍ശകനുമായ ജോണ്‍ റാറ്റ്ക്ലിഫ്, കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതായി ആരോപിച്ച് ബ്രണ്ണനെ എഫ്ബിഐക്ക് റഫര്‍ ചെയ്തിരുന്നു. റഷ്യന്‍ അന്വേഷണത്തില്‍ കോമിയുടെ പങ്കിനെക്കുറിച്ചും എഫ്ബിഐ പരിശോധിക്കുന്നുണ്ട്. എന്നിരുന്നാലും അന്വേഷണത്തിനുള്ള പ്രത്യേക കാരണങ്ങള്‍ വ്യക്തമല്ല.

മുന്‍ പ്രസിഡന്റിനെക്കുറിച്ച് മുമ്പ് അന്വേഷിച്ചവര്‍ക്കെതിരെ ആക്രമണാത്മക നടപടികള്‍ സ്വീകരിക്കാന്‍ ട്രംപ് അനുകൂലികള്‍ ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സമയത്താണ് ഈ അന്വേഷണങ്ങള്‍. അതേസമയം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് നീതിന്യായ വകുപ്പ് അഭിപ്രായമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. കൂടാതെ സിഐഎ, എഫ്ബിഐ ഉദ്യോഗസ്ഥരും പ്രസ്താവനകള്‍ നടത്താന്‍ വിസമ്മതിച്ചു.

അന്വേഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രസിഡന്റ് ട്രംപ് ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും കോമിയും ബ്രണ്ണനെയും വളരെയധികം സത്യസന്ധതയില്ലാത്ത ആളുകളാണെന്ന് പറയുകയുണ്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam