ഡാളസ്: ലോകമെങ്ങും, ഒരു സഭയടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാൻ വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്‌തോലനാണെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ്പ്രസിഡന്റ് സണ്ണിമാളിയേക്കൽ പറഞ്ഞു.
മാർച്ച് 20 വ്യാഴാഴ്ച വൈകീട്ട് മസ്‌കറ്റിലെ ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സണ്ണിമാളിയേക്കൽ ഭാഷാ പഠനവും പരിചയവും ബിരുദാനന്തര ബിരുദവും നേടി, ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി ക്രിസ്ത്യൻ സുവിശേഷങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് സംഭവിക്കുന്ന, കഷ്ടതകളും, കുരുതിയും, കണ്ടില്ലെന്ന് നടിക്കാതെ, ഫ്രീഡം ഓഫ് സ്പീച്ചിനു വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിയാണ് ബാബു വർഗീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാനൊരു മാധ്യമപ്രവർത്തകനായി അറിയപ്പെടാനാണു ആഗ്രഹിക്കുന്നതെന്നു ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങൾ രചികുകയും ചെയ്ത ബാബു വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്ത ബാബു വർഗീസ് മത വിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ മത വിഭാവങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ വികാര വിവശനായി.
അദ്ദേഹത്തെ നേരിൽ കാണുന്നതിനും സംസാരിക്കുവാനും സംവാദിക്കുവാനും സാധിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ഭാരവാഹികൾ അറിയിച്ചു. ഐപിസിഎൻ ടി വൈസ് പ്രസിഡന്റ് സിജു വി ജോർജ് നന്ദി പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്