ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

JUNE 24, 2025, 10:05 AM

വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണമാറ്റം സംഭവിച്ചാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.

ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ നശിപ്പിച്ച ആണവ കേന്ദ്രങ്ങ ഇറാന്‍ പുനര്‍നിര്‍മ്മിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാറ്റോ ഉച്ചകോടിയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ തന്നെ വിളിച്ച് ഇറാന്‍ വിഷയത്തില്‍ സഹായം വാഗ്ദാനം ചെയ്തതായി പറഞ്ഞു. ഇസ്രയേല്‍ ഇനി ഇറാനെ ആക്രമിക്കില്ലെന്നും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തിരികെ മടങ്ങുമെന്നും ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam