വാഷിംഗ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ചുമത്തുന്നതിനുള്ള ഓഗസ്റ്റ് ഒന്നിലെ സമയപരിധിയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. യൂറോപ്പുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ച വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മിക്ക ഉല്‍പന്നങ്ങള്‍ക്കും 15 ശതമാനം അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തിയേക്കുമെന്നുമാണ് കരുതുന്നത്. കാറുകള്‍, സ്റ്റീല്‍, അലുമിനിയം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി നിര്‍ണായക മേഖലകളിലെ ഉല്‍പന്നങ്ങള്‍ക്കുള്ള താരിഫിലും ചര്‍ച്ചയില്‍ തീരുമാനമായേക്കും.
താരിഫ് ചുമത്താനുള്ള ജൂലൈ 9 എന്ന നേരത്തെയുള്ള സമയപരിധി ഓഗസ്റ്റ് 1 വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ, ജപ്പാന്‍, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ജൂലൈ ആദ്യം മുതല്‍ ട്രംപ് ഒട്ടേറെ രാജ്യങ്ങള്‍ക്ക് താരിഫ് കത്തുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. ചെറിയ രാജ്യങ്ങള്‍ക്ക് 10-15 % വരെയാണ് താരിഫ് ചുമത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
