ഷിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ : താളവിസ്മയവുമായി പദ്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സ്റ്റീഫൻ ദേവസിയും

JUNE 2, 2026, 10:06 PM

ന്യൂയോർക്ക് : ഷിക്കാഗോ സീറോ മലബാർ രൂപത വളർച്ചയുടെ പാതയിൽ കാൽനൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന, നാലു ദിവസം നീണ്ടു നിൽക്കുന്ന സീറോ മലബാർ കൺവൻഷന്റെ സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു! ഇതിൽ, കൺവൻഷൻ തുടങ്ങുന്ന 9 -ാം തിയതി വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് പ്രസിദ്ധ സിനിമ താരം പദ്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സംഗീതജ്ഞൻ സ്റ്റീഫൻ
ദേവസിയും ചേർന്നൊരുക്കുന്ന താള വിസ്മയം എടുത്തുപറയേണ്ടതാണ്.


വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റിഅമ്പത്തിയൊന്നു കലാകാരന്മാർ, പദ്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ തനത് വാദ്യോപകരണമായ ചെണ്ടയിൽ താളവിസ്മയത്തിന്റെ പൂരം തീർക്കുമ്പോൾ, അനുഗ്രഹീത കലാകാരൻ സ്റ്റീഫൻ ദേവസ്സി കീത്താറിൽ (കബോർഡ് ഗിറ്റാർ) സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.

vachakam
vachakam
vachakam

കേരളീയ സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന താളവിസ്മയത്തിൻ, ചെണ്ടയുടെ ഇടന്തലയിലും വലന്തലയിലും ഇടംകൈയ്യും വലംകൈയ്യും തീർക്കുന്ന താളപ്പെരുക്കം കണ്ണിനും കാതിനും ഒരുപോലെ ആസ്വാദ്യകരമായിക്കും.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിലും സീറോ ബീറ്റ്‌സ് കലാകാരമ്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഇതിനു പ്രസ്തമായ 'കൊച്ചുവീട്ടിൽ' വാദ്യ ട്രൂപ്പിലെ ജോനാഥൻ തോമസ് നേതൃത്വം നൽകും

താള വിസ്മയം കോർഡിനേറ്റ് ചെയ്യുന്നത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതരായ ജോസ്മാൻ കരേടനും, സ്‌കറിയാകുട്ടി തോമസുമാണ്.


vachakam
vachakam
vachakam

ഫ്‌ളോറിഡയിൽ നിന്നുമുള്ള ജോസ്മാൻ കരേടൻ, കോളേജ് പഠന കാലത്തു തുടർച്ചയായി മൂന്നു വർഷം യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ തബലയിലും ജാസ് ഡ്രംസ് വിഭാഗത്തിലും ജേതാവായിരുന്നു. അമേരിക്കയിൽ നടന്നിട്ടുള്ള വിവിധ മെഗാ ചെണ്ട മേളങ്ങൾക്കു ജോസ്മാൻ മുമ്പും ചുക്കാൻ പിടിച്ചിട്ടുണ്ട്.

മറ്റൊരു കോർഡിനേറ്ററായ സ്‌കറിയാകുട്ടി തോമസ് ഷിക്കാഗോയിലെ അറിയപ്പെടുന്ന കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമാണ്. നിരവധി കലാമേളകൾക്കു നേതൃത്വം നൽകിയിട്ടുള്ള സ്‌കറിയാകുട്ടി, കൊച്ചുവീട്ടിൽ വാദ്യ ട്രൂപ്പിന്റെ സ്ഥാപകൻ കൂടിയാണ്.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലാണ് സീറോ മലബാർ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവന്ഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സ്വാഗതം ചെയ്യുന്നു. കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാൻ താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക : www.syroconvention.org

vachakam
vachakam
vachakam

ഷോളി കുമ്പിളുവേലി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam