കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം 12 ശനിയാഴ്ച്ച ഫ്‌ളോറൽ പാർക്കിൽ; സിനിമാനടി ഗീതയും ഛായാഗ്രാഹകൻ ജിത്തു ദാമോദറും മുഖ്യാതിഥികൾ

SEPTEMBER 11, 2026, 1:38 AM

ന്യൂയോർക്ക്: അഞ്ചര പതിറ്റാണ്ടായി ന്യൂയോർക്ക് മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2026ലെ ഓണാഘോഷ പരിപാടികൾ 12ന്  ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഫ്‌ളോറൽ പാർക്കിൽ നടത്തുന്നു. ഫ്‌ളോറൽ പാർക്കിൽ 261 സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമായ PS 115ൽ (PS -115,  80-51  261 tSreet, Floral Park, NY 11004) വർണ്ണാഭമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്. രാവിലെ 11 മണിക്ക് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തോടെ ആഘോഷച്ചടങ്ങുകൾ ആരംഭിക്കും. മലയാളം-തമിഴ്-കന്നഡ സിനിമകളിൽ 90കളിൽ അഭിനയിച്ചിരുന്ന പ്രശസ്ത  നടി ഗീതയും, പ്രശസ്ത സിനിമാ ഛായാഗ്രാഹകനായ ജിത്തു ദാമോദറും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.


'ചെണ്ടമേളവും, തിരുവാതിരയും, ഡാൻസും പാട്ടുകളുമൊക്കെയായി ഈ വർഷത്തെ ഓണം ഏറ്റവും ആകർഷകമാക്കുവാൻ എല്ലാ ക്രമീകരണവും കേരളാ സമാജം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രശസ്ത സിനിമാനടി ഗീതയും, ഛായാഗ്രാഹകൻ ജിത്തു ദാമോദറും പങ്കെടുക്കുന്നു എന്നത് സന്തോഷം നൽകുന്ന സംഗതിയാണ്. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും പങ്കെടുക്കുന്നവർക്കായി ഞങ്ങൾ കരുതി വയ്ക്കുകയാണ്. ഈ ആഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നു'.  സമാജം പ്രസിഡന്റ് ഹേമചന്ദ്രൻ ന്യൂഹൈഡ് പാർക്കിൽ പ്രസ്താവിച്ചു.

vachakam
vachakam
vachakam

പ്രസിഡന്റിനൊപ്പം സെക്രട്ടറി മാത്യുക്കുട്ടി ഈശോയും, ട്രഷറർ വിനോദ് കെ.ആർ.കെയും, വൈസ് പ്രസിഡന്റ് ഷാജി വർഗ്ഗീസും, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ, ജോയിന്റ് ട്രഷറർ മാമ്മൻ എബ്രഹാം എന്നിവരും ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അതോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വർഗ്ഗീസ്  പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുക്കുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ, ട്രസ്റ്റീബോർഡ്  ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, ബോർഡ് അംഗങ്ങളായ പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റർമാരായ തോമസ് സഖറിയാ, ദീപു പോൾ തുടങ്ങിയവരും എല്ലാ ക്രമീകരണങ്ങളുടെയും പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

മാത്യുക്കുട്ടി ഈശോ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam