41 മിനിറ്റിനുള്ളിൽ 3 കടകൾ കൊള്ളയടിച്ച ഡാളസിലെ പ്രതികൾ അറസ്റ്റിൽ

JULY 21, 2025, 12:12 AM

ഡാളസ്: വെറും 41 മിനിറ്റിനുള്ളിൽ മൂന്ന് കൺവീനിയൻസ് സ്റ്റോറുകൾ കൊള്ളയടിച്ച കേസിൽ 18 വയസ്സുകാരനായ ഉബാൽഡോ മാക്വിറ്റിക്കോയെയും 20 വയസ്സുകാരനായ അഡ്രിയാൻ ഉർക്വിസയെയും ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ 4:14നും 4:55നും ഇടയിലാണ് കവർച്ചകൾ നടന്നതെന്ന് പോലീസ് അറിയിച്ചു. ഓരോ കവർച്ചയിലും പ്രതികൾ ജീവനക്കാരുടെ നേർക്ക് തോക്ക് ചൂണ്ടുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അവസാന കവർച്ചയ്ക്ക് തൊട്ടുപിന്നാലെ, സെന്റ് അഗസ്റ്റിൻ, ലേക്ക് ജൂൺ റോഡ് എന്നിവിടങ്ങളിൽ വെച്ച് പോലീസ് ഇവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

vachakam
vachakam
vachakam

'ഈ കുറ്റവാളികൾ നമ്മുടെ നഗരത്തിലൂടെ രക്ഷപ്പെടാമെന്ന് കരുതി, പക്ഷേ പോലീസുകാരുടെ തന്ത്രപരമായ ഇടപെടൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു,' ഡാളസ് ഡെപ്യൂട്ടി ചീഫ് പട്രീഷ്യ മോറ പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam