ഡാളസ് കേരള അസോസിയേഷൻ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

APRIL 15, 2024, 8:19 PM

ഡാളസ് : ക്യാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ച് വർണചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രകലകളുടെ പ്രദർശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ച ചിത്രപ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട്‌വർത്ത്  മെട്രോപ്ലെക്‌സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു. കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, വൈസ് പ്രസിഡന്റ് അനസ്വീർ മാംമ്പിള്ളി, ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ്, ബേബി കൊടുവത്, ഫ്രാൻസിസ്,രാജൻ ഐസക്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ്  അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.


കേരളത്തിൽ നിന്നും ഹൃസ്വസന്ദർശത്തിന് ഡാളസിൽ എത്തിച്ചേർന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന് സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട ഗിന്നസ് ബുക്ക് രണ്ടെണ്ണം (The largest Easel 2008, The largest Devil's Knot 2017) റെക്കോർഡുകൾ,തമിഴ്‌നാട് സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ചിത്രകലാരംഗത്ത് നൽകുന്ന അംഗീകാരമായ കലൈന്മനി അവാർഡ്, കേരള സർക്കാരിന്റെ ചലച്ചിത്രകലാപ്രതിഭകൾക്ക് നൽകുന്ന ബെസ്റ്റ് ആർട്ട് ഡയറക്ടർ (സിനിമ നാലു പെണ്ണുങ്ങൾ, ഡയറക്ടർ അടൂർ ഗോപാലകൃഷ്ണൻ) എന്നിവയടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സമൂഹത്തിൽ സ്വാധീനിച്ചിരുന്നതും സ്വാധീനിക്കുന്നതുമായ വ്യക്തികൾ, സൗന്ദര്യദായകങ്ങളായ കാഴ്ചകൾ, കാൽപ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ള ആർടിസ്റ്റ് രാജശേഖരന്റെ ചിത്രകലകളുടെ പ്രദർശനം ആസ്വാദകരെ ആകർഷിച്ചു. മനോഹരവർണ്ണങ്ങൾ പൊതിഞ്ഞു വരഞ്ഞെടുത്ത ആർടിസ്റ്റ് രാജശേഖറിന്റെ ചിത്രങ്ങൾ സ്വന്തമാക്കാനും, രേഖാചിത്രങ്ങളും വരച്ചു നൽകുവാനും നിരവധി പേര് സന്നദ്ധരായി.


പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam