മാർക്ക് സംഘടിപ്പിയ്ക്കുന്ന തുടർ വിദ്യാഭ്യാസ സെമിനാർ ഓഗസ്റ്റ് 16ന്

JULY 26, 2025, 10:39 PM

ഷിക്കാഗോയിലും അമേരിക്കയിലെ ഇതര നഗരങ്ങളിലും പ്രവർത്തിയ്ക്കുന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടനകൾ വിഭവ സമൃദ്ധമായൊരു സദ്യയൊരുക്കി ഓണാഘോഷം മോടിപിടിപ്പിയ്ക്കുവാൻ മത്സരിയ്ക്കുമ്പോൾ, സമൃദ്ധമായൊരു വിജ്ഞാന സദ്യയൊരുക്കി വ്യത്യസ്തമാവുകയാണ് മലയാളി അസോസിയേഷന ഓഫ് റെസ്പിരേറ്ററി കെയർ. ഓഗസ്റ്റ് 16 ശനിയാഴ്ച സ്‌കോക്കിയിലെ 9599 സ്‌കോക്കി ബുൾവാഡിൽ സ്ഥിതി ചെയ്യുന്ന ഡബിൾട്രീ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ചിട്ടുള്ള മാർക്ക് സെമിനാർ അത്തരത്തിലൊരു അനുഭവമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് മാർക്ക് പ്രസിഡന്റ് ജോർജ്ജ് മത്തായിയും അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടൂവിലെ ഇതര അംഗങ്ങളും.

പ്രഭത്ഭരായ പ്രഭാഷകരെ അണിനിരത്തി സംഘടനയുടെ ആരംഭം മുതൽ തുടർച്ചായായി വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ച് അമേരിക്കയിലെ മലയാളി പ്രൊഫഷണൽ സംഘടനാ രംഗത്ത് വേറിട്ടൊരു പന്ഥാവ് വെട്ടിയിട്ടുള്ളതാണ് മാർക്ക്. രജത ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുന്ന സംഘടനയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി പ്രശോഭിയ്ക്കും ഓഗസ്റ്റ് 16 സെമിനാർ.

രാവിലെ കൃത്യം 8 മണിയ്ക്ക് ആരംഭിയ്ക്കുന്ന സെമിനാർ ഉച്ചയ്ക്ക് 3.30വരെ തുടരും. റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ ലൈസൻസ് പുതുക്കുവാൻ വേണ്ടിയ 6 സി.ഈ.യു ഈ സെമിനാറിലെ സാന്നിധ്യം വഴി ലഭ്യമാകും. ഓക്ടോബർ 31ന് മുമ്പ് ലൈസൻസ് പുതുക്കേണ്ടതിനാൽ ഈ സെമിനാർ നിരവധി റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾക്ക് അനുഗ്രഹമായി ഭവിയ്ക്കും. സെമിനാറിലെ പ്രവേശനം മാർക്ക് അംഗങ്ങൾക്ക് പൂർണ്ണമായും സൗജന്യമാണ്. അംഗത്വമില്ലാത്തവർക്ക് പ്രവേശന ഫീസ് 40 ഡോളർ.

vachakam
vachakam
vachakam

റെസ്പിരേറ്ററി കെയറിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന ഫീസ് 10 ഡോളർ മാത്രം. പ്രഭാത ഭക്ഷണവും ലഞ്ചും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന് www.marcmidwest.org എന്ന വെബൈസ്റ്റ സന്ദർശിയ്ക്കുക. തൽസമയ രജിസ്‌ട്രേഷൻ സെമിനാർ ദിനം രാവിലെ 7.15 മുതൽ ലഭ്യമാണ്.

റെസ്പിരേറ്ററി കെയറിൽ ബിരുദാനന്ദര ബിരുദവും, ഐ.പി.ആർ.റ്റി പോലുള്ള ഉന്നത ബിരുദവും നേടിയിട്ടുള്ളവർ ഉൾപ്പെടുന്നതാണ്. മാർക്ക് സെമിനാറിലെ പ്രഭാഷകർ മിൻഡി കോൺക്ലിൻ, ആഷ്‌ന മോഡി, ആഷ്‌ലി ഫെയ്‌ഗെറി, ആഷ്‌ലി മില്ലർ, കോറി ഏലിയറ്റ് എന്നിവർ യഥാക്രമം ' ദ ഇന്നവേഷൻ ഓഫ് ഏ.പി.ആർ.ടി, ആർട്ടിസ്റ്റ് ക്രിട്ടിക്കൽ റോൾ ഇൻ ഏ.എൽ.എസ് ട്രീറ്റ്‌മെന്റ്, ഏ.ബി.സീസ്സ് ഓഫ് ബ്രോങ്കിയെക്ലാസിസ്സ, അഡാപ്റ്റീവ് സപ്പോർട്ട് വെന്റിലേഷൻ, ഹിസ്റ്ററി ആന്റ് എവലൂഷൻ ഓഫ് നെഗറ്റീവ് പ്രഷർ വെന്റിലേഷൻ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.

ഫിസിഷ്യൻ അസിസ്റ്റന്റ്, നേഴ്‌സ് പ്രാക്ടീഷണർ എന്നീ പ്രൊഫഷണലുകൾക്ക് ഏതാണ്ട് തുല്യമായി റെസ്പിരേറ്ററി രോഗബാധിതരുടെ ചികിത്സയിൽ പൾമണോളജിസ്റ്റുകളുടെ അറിവോടെ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾക്ക് വർദ്ധിച്ച പങ്കാളിത്തം പ്രാക്ടീസ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ഹൈസ്‌കൂൾ ഡിപ്ലോമയ്‌ക്കൊപ്പം, 2 വർഷ കോളേജ് അസോസിയേറ്റ് ഡിഗ്രിയും ആർ.ആർ.റ്റി. സർട്ടിഫിക്കേഷനുമുള്ള ഒരു വ്യക്തിയ്ക്ക് ഏതാണ്ട് 80000 ഡോളർ വാർഷിക വരുമാനം ലഭിയ്ക്കുന്ന റെസ്പിരേറ്ററി കെയർ പ്രൊഫഷനിൽ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറേറ്റ് എന്നീ ബിരുദങ്ങളുടെ ആവിർഭാവം പ്രൊഫഷണലുകൾക്ക് അവസരങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിച്ചേക്കാം.

vachakam
vachakam
vachakam

ഇത്തരം സാധ്യതകൾ കരഗതമാക്കുവാൻ മലയാളി റെസ്പിരേറ്ററി പ്രൊഫഷണലുകളേയും സമൂഹത്തേയും അർഹരാക്കാനുള്ള വലിയൊരു ദൗത്യം കൂടിയാണ് മാർക്ക് ഏറ്റെടുത്തിട്ടുള്ളത്.
എം.ജി.സി ഡൈഗണോസ്റ്റിക് പെൽ വി.ഐ.പി സ്റ്റാഫിംഗ് ഏജൻസി, ഹയക്ക് മെഡിക്കൽ, വാല്യുമെഡ്, സ്മാർട്ട് വെസ്റ്റ്, വൈറ്റൽ കണക്ട് എന്നീ സ്ഥാപനങ്ങൾ സെമിനാർ സ്‌പോൺസർ ചെയ്യാൻ സന്മനസ്സ് പ്രകടിപ്പിച്ചു.

ഇല്ലിനോയിയിലെ മുഴുവൻ മലയാളി റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളും തങ്ങളുടെ സുഹൃത്തുക്കൾക്കും സഹ പ്രവർത്തകർക്കുമൊപ്പം സെമിനാറിൽ പങ്കെടുത്ത് സംരംഭം വൻ വിജയമായി മാറ്റണമെന്ന് മാർക്ക് പ്രസിഡന്റ് ജോർജ്ജ് മത്തായി, വൈസ് പ്രസിഡന്റ് സണ്ണി ജോർജ്, സെക്രട്ടറി ടോം ഡോസ്, ജോ. സെക്രട്ടറി ഷൈനി ഹരിദാസ്, ട്രഷറർ ബെൻസി ബെനഡിക്ട്, ജോ. ട്രഷറർ സണ്ണി സ്‌കറിയാ, ഓർഗനൈസർ ജോർജ് വയനാടൻ, എഡ്യുക്കേഷൻ കോർഡിനേറ്റേഴ്‌സ് സനീഷ് ജോർജ്, എൽസാ വീട്ടിൽ എന്നിവർ താല്പര്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam