റിസറക്ഷൻ ഹോസ്പിറ്റൽ ഫോർമെർ തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

APRIL 27, 2026, 11:08 PM

ഷിക്കാഗോ: അമിത റിസറക്ഷൻ ഹോസ്പിറ്റൽ ഫോർമെർ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 35 വർഷം ടാൽകോട്ട് റിസറക്ഷൻ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി പ്രവർത്തിച്ച ശേഷം ഈയിടെ വിരമിച്ച സിസിലി വെട്ടത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

ഏപ്രിൽ 24 വെള്ളിയാഴ്ച മോർട്ടൻഗ്രോവ് ക്‌നാനായ ചർച്ച് ആഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബിജു മുണ്ടക്കൽ അവതാരകനായിരുന്നു. കോർഡിനേറ്റർമാരായ സണ്ണി സ്‌കറിയ, വിജയൻ വിൻസെന്റ്, ഫിലിപ്പ് സ്റ്റീഫൻ, ജോമോൻ മാത്യു, ജയ്‌മോൾ ചെറിയാൻ എന്നിവർ സംസാരിച്ചു.

സിസിലി വെട്ടത്തിന് യാത്രയയപ്പ് നൽകിയതോടൊപ്പം മുൻപ് വിരമിച്ച സൈമൺ ചക്കാലപ്പടവിൽ, ജോയ് നെല്ലാമറ്റം, സിറിയക് അബ്രഹാം, മറിയാമ്മ തോമസ്, രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു.

vachakam
vachakam
vachakam


ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജെസ്സി റിൻസി, കോർഡിനേറ്റർമാരായ സണ്ണി സ്‌കറിയ, വിജയൻ വിൻസെന്റ്, ഫിലിപ്പ് സ്റ്റീഫൻ, ബിജു മുണ്ടക്കൽ, ജോമോൻ മാത്യു, ജയ്‌മോൾ ചെറിയാൻ എന്നിവർ ചേർന്ന് സിസിലി വെട്ടത്തേയും മറ്റ് വിരമിച്ചവരെയും ഫലകം നൽകി ആദരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam