ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വർഷത്തേക്കുള്ള ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ 2025 മെയ് 18 ന് അസോസിയേഷൻ ഹാളിൽ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരും അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരാണ്. ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ പി.ഒ. ഫിലിപ്പ് (ചെയർമാൻ), ജോയ് വാച്ചാച്ചിറ, ജോൺസൻ കണ്ണൂക്കാടൻ, സണ്ണി വള്ളിക്കളം, ലെജി പട്ടരുമഠം.
അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഇലക്ഷൻ കമ്മിറ്റി അംഗങ്ങളെ അനുമോദിച്ചു.
സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, ജോയിന്റ് ട്രഷറർ സിബിൽ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ് എന്നിവർ സംസാരിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്